India

എംഎൽഎമാരെ പുറത്താക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് എതിര്; രാഷ്ട്രപതിക്ക് കത്തയച്ച് അതിഷി

ഡൽഹി നിയമസഭയിൽ നിന്ന് 21 ആം ആദ്മി എംഎൽഎമാർക്ക് വിലക്കേർപ്പെടുത്തിയ സ്പീക്കറുടെ നടപടിക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് അതിഷി. രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ചയ്ക്കും അതിഷി സമയം തേടി. “ഇന്ത്യൻ ജനാധിപത്യത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണവും വളരെ ഗൗരവമേറിയതും സെൻസിറ്റീവുമായ ഒരു കാര്യം ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഡൽഹിയിലെ […]

Keralam

‘കേന്ദ്രത്തിന്റെ കടല്‍ മണല്‍ ഖനനപദ്ധതിക്ക് മൗനാനുവാദം നല്‍കി സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ കുരുതി കൊടുക്കുന്നു’; രമേശ് ചെന്നിത്തല

കേരളതീരത്തു നിന്നു കടല്‍ മണല്‍ ഖനനം നടത്താനുള്ള വിവാദ കേന്ദ്ര പദ്ധതിക്ക് മൗനാനുവാദം നല്‍കി സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ മത്സ്യതൊഴിലാളികളെ കുരുതി കൊടുക്കുകയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കടല്‍ മണല്‍ ഖനനപദ്ധതി മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ക്കുകയും തീരശോഷണത്തിന് ആക്കം കൂട്ടുകയും ചെയ്യും. […]

Keralam

ലൗ ജിഹാദ് വിവാദം; കേരളത്തിലെത്തിയ ഝാർഖണ്ഡ് ദമ്പതികൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

ലൗ ജിഹാദ് ആരോപണത്തെ തുടർന്ന് കേരളത്തിൽ അഭയം തേടിയ ഝാർഖണ്ഡ് സ്വദേശികളായ ദമ്പതികൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഇരുവരെയും നാട്ടിലേക്ക് കൊണ്ട് പോവാൻ പാടില്ല. അടുത്തയാഴ്ച കോടതി ഹർജി പരിഗണിക്കും വരെ പൊലീസ് പ്രൊട്ടക്ഷൻ കൊടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 26 കാരി ആശാവർമയെ തട്ടിക്കൊണ്ടുപോയി […]

Uncategorized

‘ആശാ വർക്കർമാർ സമരം ചെയ്യുന്ന സ്ഥലം മാറി പോയി’; കേന്ദ്ര ഓഫീസുകൾക്ക് മുന്നിലാണ് സമരം ചെയ്യേണ്ടത്, തോമസ് ഐസക്

സെക്രെട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ ചെയ്യുന്ന ആശാപ്രവർത്തകർക്ക് സമരം ചെയ്യുന്ന സ്ഥലം മാറിപ്പോയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക്. കേന്ദ്ര സർക്കാരിന്റെ ഓഫീസുകൾക്ക് മുന്നിലായിരുന്നു ഇവർ സമരം ചെയ്യേണ്ടിയിരുന്നത്. ആശാ പ്രവർത്തകർ കേന്ദ്ര സർക്കാരിന്റെ സ്‌കീം ആണ്. ഇപ്പോൾ നടക്കുന്ന സമരത്തിന് രാഷ്ട്രീയം ഉണ്ട്, എന്തുകൊണ്ട് […]

Banking

എല്ലാവിധ ബാങ്കിങ് സേവനങ്ങളും ലഭ്യമാക്കുക ലക്ഷ്യം; കേരള ബാങ്കിനെ ബി ഗ്രേഡിലേക്ക് ഉയര്‍ത്തി: മന്ത്രി വി.എൻ. വാസവൻ

തിരുവനന്തപുരം: നബാര്‍ഡിന്റെ 2023-24 വര്‍ഷത്തെ ഗ്രേഡിങ്ങില്‍ കേരള ബാങ്കിനെ സി ഗ്രേഡില്‍ നിന്നും ബി ഗ്രേഡിലേക്ക് ഉയര്‍ത്തിയതായി സഹകരണ മന്ത്രി വിഎന്‍ വാസവന്‍. 2024 – 25 സാമ്പത്തിക വര്‍ഷം 18000 കോടി രൂപയിലധികം തുകയുടെ വായ്പകള്‍ വിതരണം ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷത്തെക്കാള്‍ 2000 കോടി രൂപ അധികമാണിത്. […]

Keralam

രഞ്ജി ട്രോഫി ഫൈനല്‍: വമ്പൻ തിരിച്ചുവരവ്, തകര്‍ച്ചയില്‍ നിന്ന് കേരളം കരകയറുന്നു

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറി കേരളം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെന്ന നിലയിലാണ്. 53 റണ്‍സുമായി ആദിത്യ സര്‍വാതെയും 4 റൺസുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലിന്‍റെയും അക്ഷയ് ചന്ദ്രന്‍റെയും […]

Keralam

‘ആശാവർക്കർമാർക്ക് ജനുവരിയിലെ ഓണറേറിയം കൂടി അനുവദിച്ചു’; ഉചിതമായ തീരുമാനം എടുക്കേണ്ടത് കേന്ദ്രസർക്കാരെന്ന് വീണാ ജോർജ്

ആശാവർക്കർമാർക്ക് ജനുവരിയിലെ ഓണറേറിയം കൂടി അനുവദിച്ച് സർക്കാർ. ഇൻസൻ്റീവും അനുവദിച്ചു. കുടിശിക പൂർണമായും നൽകാനുള്ള തുക ഇതോടെ അനുവദിച്ചു. ആശമാരുടെ കാര്യത്തിൽ കടുംപിടുത്തം ഇല്ലെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഓണറേറിയം 7000 വരെ ഉയർത്തി.ഇൻസെൻ്റീവ് ഉൾപ്പെടെ 89 ശതമാനം ആശമാർക്ക് 10000 ന് മുകളിൽ ലഭിക്കുന്നുണ്ട്. 13200 […]

Keralam

കെഎസ്ആർടിസി ജീവനക്കാർക്ക് ഓൺലൈൻ കൺസൾട്ടേഷൻ: കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഓൺലൈൻ മെഡിക്കൽ കൺസൾട്ടേഷൻ ആരംഭിച്ചുവെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. തിങ്കൾ മുതൽ വ്യാഴം വരെയാണ് ഓൺലൈൻ കൺസൾട്ടേഷൻ ലഭിക്കുക. വർഷത്തിൽ ഏകദേശം 60 ൽ അധികം ജീവനക്കാർ ഹാർട്ട് അറ്റാക്കിനെ തുടർന്ന് മരണപ്പെടുന്നുവെന്നാണ് കണക്കുകൾ. ഒപ്പം ആത്മഹത്യ നിരക്കും. ഈ സാഹചര്യത്തിലാണ് […]

Movies

രേഖാചിത്രത്തിന് ഹാഫ് സെഞ്ച്വറി; ദുബായിൽ വിജയം ആഘോഷിച്ചു

ആസിഫ് അലിയും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് ക്രൈം ഡ്രാമ ചിത്രം രേഖാചിത്രത്തിന്റെ ടീം ദുബായിൽ ഒത്തുകൂടി. ചിത്രത്തിന്റെ വിജയം ആഘോഷിക്കാനും 50 ദിവസത്തെ തിയേറ്റർ റൺ എന്ന നാഴികക്കല്ല് പിന്നീടുകയും ചെയ്തു. വിജയാഘോഷത്തിൽ സംവിധായകൻ ജോഫിൻ ടി ചാക്കോയും, പ്രധാന അഭിനേതാക്കളായ ആസിഫ് അലി, അനശ്വര […]

Movies

ധ്യാനിൻ്റെ തിരക്കഥയിൽ കിടിലൻ ചിരി പടവുമായി ശ്രീനിവാസൻ തിരിച്ചെത്തുന്നു, “ആപ്പ് കൈസേ ഹോ” നാളെ മുതൽ

ധ്യാനിൻ്റെ തിരക്കഥയിൽ ശ്രീനിവാസൻ തിരിച്ചെത്തുന്ന ‘ആപ്പ് കൈസേ ഹോ’ ചിത്രം നാളെ തീയറ്ററുകളിലേക്ക് എത്തും. ലൗ ആക്ഷൻ ഡ്രാമ, പ്രകാശം പറക്കട്ടെ എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളികളുടെ ഇഷ്ടതാരം ധ്യാന്‍ ശ്രീനിവാസൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ‘ആപ്പ് കൈസേ ഹോ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. […]