Keralam

മൂന്നാര്‍ എക്കോപോയിന്‍റില്‍ ഉണ്ടായ അപകടത്തില്‍ ബസ് ഡ്രൈവർ അറസ്‌റ്റിൽ

ഇടുക്കി: മൂന്നാര്‍ എക്കോപോയിന്‍റില്‍ ഉണ്ടായ ബസ് അപകടത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്‌ത് പൊലീസ്. കന്യാകുമാരി സ്വദേശിയായ ഡ്രൈവര്‍ വിനീഷ് സുന്ദര്‍രാജാണ് അറസ്റ്റിലായത്. ഡ്രൈവര്‍ അമിത വേഗതയില്‍ അശ്രദ്ധയോടെ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് എസ്എച്ച്ഒ രാജന്‍ കെ അരമന പറഞ്ഞു. ബസ് ഡ്രൈവറെ പൊലീസ് കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ദിവസമാണ് മൂന്നാര്‍ എക്കോ […]

Keralam

ചികിത്സകൾ വിഫലം; അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായ കൊമ്പൻ ചരിഞ്ഞു

തൃശ്ശൂർ:മസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു. കഴിഞ്ഞ ദിവസം ആനയെ മയക്കുവെടി വച്ച് പിടികൂടി കോടനാട് അഭയാരണ്യത്തിലെത്തിച്ചിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് കാട്ടുകൊമ്പന്‍ ചരിഞ്ഞത്. കൊമ്പന്റെ മസ്തകത്തില്‍ ഒരടി താഴ്ചയിലുള്ള മുറിവുണ്ടായിരുന്നതില്‍ കൊമ്പന്‍ പൂര്‍ണമായും ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തിലായിരുന്നു. ആന ഭക്ഷണമെടുത്ത് തുടങ്ങിയെന്നത് കഴിഞ്ഞ ദിവസത്തെ ആശ്വാസ വാര്‍ത്തയായെങ്കിലും ശ്രമങ്ങളെല്ലാം വിഫലമാക്കിക്കൊണ്ട് […]

Keralam

ഷൈൻ ടോം ചാക്കോ-ജാഫർ ഇടുക്കി ചിത്രം”ചാട്ടുളി” ഇന്ന് മുതൽ തിയേറ്ററുകളിൽ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന “ചാട്ടുളി” ഇന്ന് മുതൽ തിയേറ്ററുകളിൽ. ചിത്രത്തിൽ കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലതാ ദാസ്, വർഷ പ്രസാദ് തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നെൽസൺ […]

Keralam

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്ക് പകരം ജോലി ചെയ്യുന്നത് ഭര്‍ത്താവ്; രാത്രിയിലെ ‘ഡോക്ടര്‍ മാറ്റം’ കുഞ്ഞിനെ നോക്കാന്‍

മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടര്‍ക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നതായി പരാതി.ഡോ സഹീദയ്ക്കും ഭര്‍ത്താവ് ഡോ.സഫീലിനും എതിരെയാണ് പരാതി. കുഞ്ഞിന് മുലയൂട്ടാന്‍ പോകുമ്പോള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായിരുന്നു ഇതെന്നാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ.സഹീദക്ക് പകരം രാത്രി […]

Keralam

എസ്എഫ്‌ഐയില്‍ അഴിച്ചുപണി; ആര്‍ഷോ സെക്രട്ടറി സ്ഥാനം ഒഴിയും?

എസ്എഫ്‌ഐയില്‍ അഴിച്ചുപണി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് പി എം ആര്‍ഷോ മാറിയേക്കും. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി എസ് സഞ്ജീവ് എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറി ആകും. കെ.അനുശ്രീക്ക് പകരം എം ശിവപ്രസാദ് സംസ്ഥാന പ്രസിഡണ്ട് ആകാനും സാധ്യത.  തിരുവനന്തപുരത്ത് പുരോഗമിക്കുന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനം നിലവിലെ ഭാരവാഹികളെ […]

District News

കോട്ടയം റാഗിങ്; ജൂനിയേഴ്‌സിനെ ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചു, ഹോസ്‌റ്റൽ അധികൃതർക്ക് വീഴ്‌ചയുണ്ടായതായും കണ്ടെത്തൽ

കോട്ടയം: ഗവ. നഴ്‌സിങ് കോളജ് ഹോസ്റ്റലിൽ റാഗിങ്ങിനിരയായ ജൂനിയർ വിദ്യാർഥികളെ സീനിയേഴ്‌സ് ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചതായി കണ്ടെത്തൽ. മദ്യം കഴിക്കാൻ നിർബന്ധിക്കുകയും കഴിക്കാൻ വിസമ്മതിച്ചപ്പോൾ ബലമായി വായിൽ ഒഴിച്ചുകൊടുത്തെന്നും ആണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. പ്രതികളെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌തപ്പോഴാണ് ഈ വിവരങ്ങൾ പൊലീസിനു ലഭിച്ചത്. സിപിഎം അനുകൂല സംഘടനയായ […]

Keralam

ചരിത്രം പിറന്നു, സൂപ്പര്‍ ത്രില്ലറില്‍ ലീഡ് നേടി കേരളം; രഞ്ജി ഫൈനലില്‍

അഹമ്മദാബാദ്: രഞ്ജിട്രോഫിയില്‍ കേരളത്തിന് ചരിത്ര നേട്ടം. സെമി ഫൈനലിലെ സൂപ്പര്‍ ക്ലൈമാക്‌സില്‍ ഗുജറാത്തിനെതിരെ ഒന്നാമിന്നിങ്‌സ് നേടിയ കേരളം നടാടെ ഫൈനലില്‍ കടന്നു. ഒന്നാമിന്നിങ്‌സ് ലീഡിന്റെ കരുത്തിലാണ് കേരളത്തിന്റെ മുന്നേറ്റം. അവസാന ദിവസം മൂന്നു വീക്കറ്റുകളും വീഴ്ത്തിയ ആദിത്യ സര്‍വതെയാണ് കേരളത്തെ ചരിത്രനേട്ടത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. രണ്ടു റണ്‍സിന്റെ ലീഡാണ് […]

Keralam

“പാസ് ദി ബോൾ, പാസ് ദി ബ്ലഡ്” രക്തദാന ക്യാമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ

ഫുട്ബോൾ ആരാധകർക്കും ജീവകാരുണ്യ പ്രവർത്തകർക്കും ഒരുപോലെ ഒത്തുചേരാനുള്ള അവസരവുമായി ഗോകുലം കേരള എഫ്‌സി ആരാധക കൂട്ടായ്മയായ ബറ്റാലിയനും ഗിഫ്റ്റ് ഓഫ് ഹാർട്ട് ചാരിറ്റബിൾ സൊസൈറ്റിയും. “പാസ് ദി ബോൾ, പാസ് ദി ബ്ലഡ്” എന്ന പേരിൽ ഒരു മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുകയാണ് ഇവർ. 2025 ഫെബ്രുവരി 22 […]

Keralam

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയിരുന്ന സ്വര്‍ണവിലയ്ക്ക് ഇന്ന് സഡന്‍ ബ്രേക്ക്. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 64200 രൂപയായി. ഗ്രാം ഒന്നിന് 8025 രൂപ എന്ന […]

Keralam

മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി

മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. 62 വയസുള്ള ആമിനയാണ് കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്‍പ്പകഞ്ചേരിയിലെ കാവുപുരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രാവിലെ ഏഴ് മണിയോടെയായിരുന്നു ക്രൂര കൊലപാതകം. ആമിനയും ഭര്‍ത്താവും മാനസിക വെല്ലുവിളി നേരിടുന്ന മകനുമാണ് ഒരു വീട്ടില്‍ താമസിക്കുന്നത്. കൃത്യം […]