Keralam

പത്തനംതിട്ടയിലെ പൊലീസ് മര്‍ദനം: കോടതിയെ സമീപിക്കാന്‍ ഒരുങ്ങി പരാതിക്കാര്‍

വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങാന്‍ നിന്നവരെ എസ്‌ഐയും സംഘവും അകാരണമായി മര്‍ദിച്ച സംഭവത്തില്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങി പരാതിക്കാര്‍. പട്ടിക ജാതി വര്‍ഗ അതിക്രമ നിരോധന നിയമവും, വധശ്രമവും കൂടി ചുമത്തണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുക. നിലവില്‍ പോലീസിനെതിരെ നിസാര വകുപ്പുകള്‍ ആണ് ചുമത്തിയതെന്നും, പരാതിയുമായി മനുഷ്യാവകാശ കമ്മിഷനെയും, […]

Keralam

‘കോൺഗ്രസിന്‍റെ മുഖ്യമന്ത്രിയെ ദേശീയ നേതൃത്വം തീരുമാനിക്കും, പിണറായി അധികം തമാശ പറയേണ്ട’: വി ഡി സതീശന്‍

കോൺഗ്രസിന്‍റെ മുഖ്യമന്ത്രിയെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അധികം തമാശ പറയരുത്.അങ്ങനെ പറഞ്ഞാൽ 2011ലെയും 2006ലേയും തമാശ താനും പറയേണ്ടി വരുമെന്നും വി ഡി സതീശൻ പറഞ്ഞു. രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചതിൽ പരിഹാസവുമായി മുഖ്യമന്ത്രി ഇന്നലെ രംഗത്ത് വന്നിരുന്നു. […]

Keralam

ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ കൈവശമുണ്ടായിട്ടും പെരിയ കേസിൽ ഒന്നും ചെയ്യാനായില്ല; സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനത്തിൽ വിമർശനം

സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനം. പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്​ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ പ​രാ​ജ​യ​മെ​ന്നും കെ.​വി. കു​ഞ്ഞി​രാ​മ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​ നേതാക്കളെ പ്ര​തി​ക​ളാ​ക്കു​ന്ന​തി​ന്​ സി.​ബി.​ഐ​ക്ക്​ വ​ഴി​തു​റ​ന്ന​ത്​ പൊ​ലീ​സി​​ന്റെ നി​ല​പാ​ടു​ക​ളാ​ണെന്നും മന്ത്രിമാർ ജില്ലയെ അവഗണിക്കുകയാണെന്നും പ്രതിനിധികൾ വിമർശിച്ചു. എ വിജയരാഘവന്റെ ഉദ്ഘടന പ്രസംഗത്തിനെതിരെയും വിമർശനമുയർന്നു. ആ​ഭ്യ​ന്ത​ര […]

Keralam

സിഎസ്ആര്‍ തട്ടിപ്പ്; നേരിട്ട് നേതൃത്വം നല്‍കിയവരില്‍ ഒരാള്‍ നജീബ് കാന്തപുരമെന്ന് ഡോ പി സരിന്‍

സിഎസ്ആര്‍ തട്ടിപ്പില്‍ പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിനെതിരെ ആരോപണവുമായി സിപിഐഎം. സിഎസ്ആര്‍ തട്ടിപ്പിന് നേരിട്ട് നേതൃത്വം നല്‍കിയവരില്‍ ഒരാള്‍ നജീബ് കാന്തപുരമെന്ന് ഡോ പി സരിന്‍ പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ ചര്‍ച്ചയായിരിക്കുന്ന 1000 കോടി രൂപയുടെ തട്ടിപ്പിന് കൂട്ട് നിന്നത് ബിജെപി – കോണ്‍ഗ്രസ് ബന്ധമുള്ളവര്‍ ആണെങ്കില്‍, അതിന് നേരിട്ട് […]

Keralam

വീണ്ടും ജീവനെടുത്ത് കാട്ടാന; ഇടുക്കി മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

തൊടുപുഴ: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി. മറയൂര്‍ കാന്തല്ലൂര്‍ സ്വദേശി ചമ്പക്കാട്ടില്‍ വിമല്‍ ആണ് മരിച്ചത്. 57 വയസ്സായിരുന്നു. ഗോത്രവര്‍ഗ കോളനി നിവാസിയാണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത് ഇടുക്കി ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ വെച്ചായിരുന്നു സംഭവം. കാട്ടുതീ പടര്‍ന്നു പിടിക്കുന്നത് തടയാനായി […]

Keralam

‘എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു’; കെ രാധാകൃഷ്ണൻ എംപിയുടെ മാതാവ് അന്തരിച്ചു

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ ചിന്ന (84) അന്തരിച്ചു. ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു എന്നാണ് രാധാകൃഷ്ണൻ എംപി സമൂഹ മാധ്യമത്തിൽ കുറിച്ചത്. പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിലായിരുന്ന എംപി നാട്ടിലേക്ക് തിരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ക്കാരം […]

Sports

കാവിയും ഓറഞ്ചുമില്ല; ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് പുതിയ ജേഴ്സി അവതരിപ്പിച്ച് ടീം ഇന്ത്യ

ചാമ്പ്യൻസ് ട്രോഫിക്ക് മുൻപ് ടീം ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തിറക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് തൊട്ടു മുമ്പാണ് ടീം ഇന്ത്യയുടെ പുതിയ ജേഴ്സി അവതരിപ്പിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യ ഇതേ ജേഴ്സി തന്നെയായിരിക്കും ധരിക്കുക. പരമ്പരാഗത ഇളം നീലനിറത്തിനൊപ്പമുളള ജേഴ്സിയില്‍ പുതുതായി ഇരുതോളുകളിലും ദേശീയ പതാകയെ അനുസ്മരിപ്പിക്കുന്ന […]

India

‘കൈയിൽ വിലങ്ങും കാലിൽ ചങ്ങലയുമിട്ടു’; 40 മണിക്കൂർ നീണ്ട നരകതുല്യ യാത്ര വിവരിച്ച് അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാർ

യുഎസിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര നരകതുല്യമായിരുന്നുവെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാർ പറഞ്ഞു. നാടുകടത്തപ്പെട്ട 104 പേരിൽ 19 പേർ സ്ത്രീകളും 13 പേർ പ്രായപൂർത്തിയാകാത്തവരുമായിരുന്നു ഉണ്ടായിരുന്നത്. കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്നും അമൃത്സറിൽ എത്തിയ ശേഷമാണ് ഇവ അഴിച്ചതെന്നും സൈനിക വിമാനത്തിൽ എത്തിയവർ മാധ്യമങ്ങളോട് പറഞ്ഞു. […]

Business

റെക്കോര്‍ഡ് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില, 63,500 ലേക്ക്; മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് 1800 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ആദ്യമായി 63,000 കടന്ന സ്വര്‍ണവില ഇന്നും കുതിപ്പ് തുടര്‍ന്നു. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,440 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7930 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. […]

Business

വീണ്ടും കൂപ്പുകുത്തി രൂപ, 12 പൈസയുടെ നഷ്ടം; ഓഹരി വിപണിയില്‍ ഇടിവ്

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപ വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 12 പൈസ ഇടിഞ്ഞ് 87.55 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ഡോളര്‍ ആവശ്യകത വര്‍ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇന്നലെ 87.43 എന്ന നിലയിലാണ് രൂപയടെ വ്യാപാരം അവസാനിച്ചത്. വിദേശ […]