Keralam

ഭൂമി തരംമാറ്റല്‍; 25 സെന്റില്‍ കൂടുതലെങ്കില്‍ ആകെ വിലയുടെ 10% അടയ്ക്കണം

 നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം തരം മാറ്റുന്ന ഭൂമി 25 സെന്റില്‍ കൂടുതലാണെങ്കില്‍ (ഒരു ഏക്കര്‍ വരെ) മൊത്തം ഭൂമിയുടെ ന്യായവിലയുടെ 10 % ഫീസ് അടയ്ക്കണമെന്ന് സുപ്രീംകോടതി. അധിക ഭൂമിയുടെ മാത്രം ന്യായ വിലയുടെ 10% ഫീസ് അടച്ചാല്‍ മതിയെന്ന കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണിത്. കേരള നെല്‍വയല്‍ […]

India

വീണ്ടും കുതിച്ച് രൂപ; രണ്ടുദിവസത്തിനിടെ 50 പൈസയുടെ നേട്ടം, ഓഹരി വിപണിയില്‍ നഷ്ടം

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 14 പൈസയുടെ നേട്ടമാണ് കൈവരിച്ചത്. 86.50 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.ഡോളര്‍ ദുര്‍ബലമാകുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് കരുത്തുപകരുന്നത്. ഇന്നലെ 33 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. അതിനിടെ ഓഹരി വിപണി ഇന്നും നഷ്ടത്തിലാണ്. […]

Keralam

ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറി: രണ്ട് മലയാളികള്‍ അറസ്റ്റില്‍

കൊച്ചി: ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴി കോടികള്‍ തട്ടിയ കേസില്‍ രണ്ട് മലയാളികളെ ഇഡി അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി സയീദ് മുഹമ്മദ്, ഫോര്‍ട്ട് കൊച്ചി സ്വദേശി ടി ജി വര്‍ഗീസ് എന്നിവരാണ് പിടിയിലായത്. തട്ടിപ്പിന് ഇടനിലക്കാരായി നിന്നവരാണ് പിടിയിലായത്. 500 ബാങ്ക് അക്കൗണ്ടുകളാണ് ഇവര്‍ തട്ടിപ്പു സംഘത്തിന് […]

Keralam

പോക്‌സോ കേസ്: ഭ്രൂണം തെളിവായി സൂക്ഷിക്കാന്‍ നിയമഭേദഗതി വേണമെന്ന് ഹൈക്കോടതി

കൊച്ചി: പോക്‌സോ പീഡനക്കേസുകളിലെ അതിജീവിതര്‍ക്ക് ഗര്‍ഭഛിദ്രം നടത്തേണ്ടി വന്നാല്‍ കേസിന്റെ ആവശ്യത്തിന് ഭ്രൂണം സൂക്ഷിച്ചുവെക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്യുന്ന കാര്യം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ ഇത് ആവശ്യമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ നിര്‍ദേശം. നിയമം ഭേദഗതി ചെയ്യുന്നതു […]

Keralam

കൊച്ചിയില്‍ ആതിര ഗ്രൂപ്പിന്റെ പേരില്‍ 115 കോടി നിക്ഷേപ തട്ടിപ്പ്; തട്ടിപ്പിനിരയായത് സാധാരണക്കാര്‍

കൊച്ചിയില്‍ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആതിര ഗ്രൂപ്പ് എന്ന സ്ഥാപനം തങ്ങളുടെ കൈയില്‍ നിന്ന് പണം ശേഖരിച്ചിട്ട് ഇപ്പോള്‍ തിരികെ തരുന്നില്ലെന്നാണ് നിക്ഷേപകരുടെ പരാതി. വീട്ടമ്മമാരും ദിവസവേതനക്കാരുമാണ് തട്ടിപ്പിനിരയായത്. 115 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തങ്ങളുടെ പണം […]

Keralam

ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിക്ക് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉച്ചകോടി ഉദ്ഘാടനം ചെയ്യുന്നത്. കേന്ദ്ര – സംസ്ഥാന മന്ത്രിമാരും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഉച്ചകോടിയുടെ ഭാഗമാകും.  കേരളത്തിന്റെ വ്യവസായ കുതിപ്പിന് ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടി കരുത്താകുമെന്നാണ് പ്രതീക്ഷ. കൊച്ചി […]

India

മൂന്ന് നഗരങ്ങള്‍, ആറ് ജീവിതങ്ങള്‍; മരിച്ച മലയാളി സൈനികന്റെ അവയവങ്ങള്‍ ആറ് ജീവനുകള്‍ കാക്കും

ജീവിതം രാജ്യസേവനത്തിനായി ഉഴിഞ്ഞുവച്ച കാസര്‍ഗോഡ് സ്വദേശിയായ സൈനികന്‍ നിതിന്‍ മരണശേഷവും ആറ് ജീവനുകള്‍ കെടാതെ കാക്കും. കാസര്‍ഗോഡ് വാഹനാപകടത്തില്‍പ്പെട്ട് മസ്തിഷ മരണം സംഭവിച്ച നിതിന്റെ അവയവങ്ങള്‍ ബാംഗ്ലൂരിലെ കമാന്‍ഡ് ഹോസ്പിറ്റല്‍ എയര്‍ഫോഴ്‌സില്‍ നിന്നാണ് വിവിധ നഗരങ്ങളിലുള്ള ആറ് പേര്‍ക്ക് അതിവേഗത്തില്‍ എത്തിച്ച് അവയവമാറ്റ ചരിത്രത്തിലെ തന്നെ പുതിയ നാഴികകല്ലായത്. […]

Technology

സോഷ്യല്‍ മീഡിയയിലെ അശ്ലീലം: ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലെയും ഒടിടി പ്ലാറ്റ്‌ഫോമുകളിലെയും അശ്ലീല ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. നിയമ വിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ഒടിടി പ്ലാറ്റ് ഫോമുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കങ്ങളില്‍-2021 പ്രകാരം ഐടി നിയമങ്ങള്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നാണ് പുതിയ […]

Banking

ഗൂഗിള്‍ പേ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്!; ഇനി ഈ ഇടപാടുകള്‍ക്ക് ഫീസ്

മുംബൈ: ഇന്ത്യയിലെ മുന്‍നിര യുപിഐ സേവനദാതാവായ ഗൂഗിള്‍ പേ, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ബില്‍ പേയ്‌മെന്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. വൈദ്യുതി, പാചക വാതകം തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകള്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് അടയ്ക്കുമ്പോഴാണ് ഗൂഗിള്‍ പേ ഫീസ് ഈടാക്കുക. ഇടപാട് മൂല്യത്തിന്റെ 0.5 […]

Keralam

കോഴിക്കോട് പെരുവട്ടൂരിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം; 2 വയസുകാരനടക്കം 4 പേർക്ക് കടിയേറ്റു

കോഴിക്കോട് പെരുവട്ടൂരിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. രണ്ടു വയസ്സുകാരനടക്കം നാലുപേർക്ക് കടിയേറ്റു. പെരുവട്ടൂർ സ്വദേശി വിജയലക്ഷ്മി, മകൾ രചന, ഇവരുടെ മകനായ ധ്രുവിൻ ദക്ഷ്, മുബാറക് എന്നിവർക്ക് ആണ് തെരുവ് നായയുടെ കടിയേറ്റത്. വീട്ടുമുറ്റത്തുവെച്ചായിരുന്നു സംഭവം. നായയുടെ ആക്രമണത്തിൽ രണ്ടു വയസ്സുകാരന്റെ നെറ്റിക്കും മൂക്കിനും പരുക്കേറ്റിട്ടുണ്ട്. ഇവരെ […]