Business

ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് വിപണി, ഇന്നും ഓഹരി വിപണിയില്‍ മുന്നേറ്റം,സെന്‍സെക്‌സ് 77,500ന് മുകളില്‍; കുതിച്ചുകയറി ക്യാപിറ്റല്‍ ഗുഡ്‌സ് സെക്ടര്‍

മുംബൈ: സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുന്ന നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഇടംപിടിക്കുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണി നേട്ടത്തില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 200ലധികം പോയിന്റ് മുന്നേറി. നിഫ്റ്റി 23500ന് മുകളിലാണ്. ഇന്ന് രാവിലെ 11 മണിക്ക് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിനെ ഉറ്റുനോക്കുകയാണ് രാജ്യം. അതിനാല്‍ ഏറെ കരുതലോടെയാണ് നിക്ഷേപകര്‍ വിപണിയില്‍ ഇടപെടുന്നത്. […]

Technology

ചരിത്ര നേട്ടവുമായി വോഡാഫോൺ; സ്റ്റാൻഡേർഡ് സ്മാർട്ട്‌ഫോണിലൂടെ സാറ്റ്‌ലൈറ്റ് വീഡിയോ കോൾ

ലോകത്ത് ആദ്യമായി ഒരു സാധാരണ സ്മാർട്ട്‌ഫോണിലൂടെ സാറ്റ്‌ലൈറ്റ് വഴി വീഡിയോ കോളിംഗ് നടത്തി ടെലികോം രംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ് വോഡാഫോൺ. വിദൂര ലൊക്കേഷനിൽ നിന്നാണ് വീഡിയോ കോൾ നടത്തിയതെന്നും യൂറോപ്പിലുടനീളം ഈ സാങ്കേതികവിദ്യ ലഭ്യമാകുമെന്നും വോഡാഫോൺ അറിയിച്ചു. ഈ വർഷം അവസാനമോ അല്ലെങ്കിൽ അടുത്ത വർഷമോ […]

Keralam

ജോലിക്കാരെ നിര്‍ത്തുമ്പോള്‍ വിശദമായി അന്വേഷിക്കണം; പ്രായമായവര്‍ മാത്രമുള്ള വീടുകള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി പൊലീസ്

തിരുവനന്തപുരം: വീട്ടുജോലിക്കാരുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളെയോ വീട് സന്ദര്‍ശിക്കാന്‍ അനുവദിക്കരുതെന്നതടക്കം മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷയ്ക്കായി മാര്‍ഗനിര്‍ദേശങ്ങളുമായി പൊലീസ്. സംസ്ഥാനത്ത് മുതിര്‍ന്നവര്‍ മാത്രമുള്ള വീടുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ മുന്‍കരുതലിനായി സര്‍ക്കുലര്‍ ഇറക്കിയത്. മുതിര്‍ന്ന പൗരന്‍മാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ എന്ന പേരിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍. സര്‍ക്കുലറിലെ പ്രസക്തഭാഗങ്ങള്‍ വീട്ടുജോലിക്കാരുടെ […]

Business

സ്വര്‍ണവില 62,000ലേക്ക്, റെക്കോര്‍ഡ് തിരുത്തി കുതിപ്പ്; ഒരു മാസത്തിനിടെ 4800 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് തിരുത്തിയുള്ള സ്വര്‍ണ വില കുതിപ്പ് തുടരുന്നു. 62,000ലേക്കാണ് സ്വര്‍ണവില നീങ്ങുന്നത്. ഇന്ന് 120 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 61,960 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 […]

Keralam

മാന്നാറിൽ വൃദ്ധ ദമ്പതികൾ മരിച്ച സംഭവം‍‌; വീടിന് പെട്രോൾ ഒഴിച്ചു തീകൊളുത്തിയെന്ന് മകൻ, കസ്റ്റഡിയിൽ

ആലപ്പുഴ: മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവത്തിൽ മകൻ വിജയൻ കുറ്റം സമ്മതിച്ചതായി സൂചന. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വീടിന് പെട്രോൾ ഒഴിച്ച് തീയിട്ടതാണെന്ന് വിജയൻ സമ്മതിച്ചു. ഇന്ന് രാവിലെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള […]

India

സേവനങ്ങൾ വേ​ഗത്തിൽ ലഭ്യമാകും; ആധാർ വിവര സ്ഥിരീകരണം ഇനി സ്വകാര്യ സ്ഥാപനങ്ങൾ വഴി

ന്യൂഡൽഹി: ആധാർ വിവരങ്ങൾ തേടുന്നതിനും അവ പരിശോധിച്ച് ശരിയെന്നുറപ്പാക്കുന്നതിനും (ഓഥന്റിക്കേഷൻ) സ്വകാര്യ സ്ഥാപനങ്ങൾക്ക് കൂടി അനുമതി നൽകി കേന്ദ്രം വിജ്ഞാപനമിറക്കി. നിലവിൽ സർക്കാർ വകുപ്പുകൾ/ മന്ത്രാലയങ്ങൾ, ടെലികോം, ബാങ്കിങ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കാണ് അനുമതിയുള്ളത്. ഇനി ഏത് സ്വകാര്യസ്ഥാപനത്തിനും ആധാർ ഉപയോഗിക്കാം. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ സദ്ഭരണം ഉറപ്പാക്കാനും സാമൂഹിക സുരക്ഷ […]

India

ഇന്ധന വില കുറയുമോ? ബജറ്റിൽ നികുതി കുറയ്ക്കാൻ ധനമന്ത്രി തയ്യാറാകുമോ? GSTയിൽ ഉൾപ്പെടുത്തുമോ?

കേന്ദ്ര ബജറ്റിൽ ഇന്ധനവില കുറയുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്. ഇന്ധന വില കുറഞ്ഞാൽ മൊത്തത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താനാകും. വില കുറയുന്നത് ഉപഭോഗം കൂട്ടും. അതുകൊണ്ട് തന്നെ സെൻട്രൽ എക്സൈസ് ഡ്യൂട്ടി കുറയ്ക്കാൻ ധനമന്ത്രി തയ്യാറാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കേന്ദ്രം എക്സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി […]