Keralam

മദ്യപാനത്തിനിടയിൽ തർക്കം; തൃശൂരിൽ സുഹൃത്തിനെ തള്ളിയിട്ടു കൊല്ലാൻ ശ്രമം, പ്രതി അറസ്റ്റിൽ

തൃശൂരിൽ മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തിൽ സുഹൃത്തിനെ തള്ളിയിട്ടു കൊല്ലാൻ ശ്രമം. രണ്ടുനില കെട്ടിടത്തിനു മുകളിൽ നിന്നും വയോധികനെ തള്ളിയിട്ട പ്രതി അറസ്റ്റിലായി. എറിയാട് അത്താണി ചെട്ടിപ്പറമ്പിൽ ഷാജു (48)വിനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ആക്രമണത്തിൽ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ മതിലകം സ്വദേശി പറക്കോട്ട് സെയ്തു മുഹമ്മദ് […]

Uncategorized

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ രാജ്യങ്ങളിലും അപകടകരമാണെന്ന് സ്പീക്കർ എ എൻ ഷംസീർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ രാജ്യങ്ങളിലും അപകടകരമാണെന്ന് സ്പീക്കർ എ എൻ ഷംസീർ. എ ഐ എല്ലാ മേഖലകളിലും ഇടപെടുന്നു. എല്ലാത്തിൻ്റെയും നല്ല വശങ്ങൾ സ്വീകരിക്കാം. നല്ല വശങ്ങൾ വരുമ്പോൾ ചീത്ത വശങ്ങളും വരുമെന്ന് ഓർക്കണമെന്നും സ്പീക്കർ വ്യക്തമാക്കി. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൺവെൻഷനിലാണ് എഐക്കെതിരായ സ്പീക്കറുടെ പരാമർശം. […]

Uncategorized

‘പത്തനംതിട്ടയിൽ നടന്നത് പോലീസ് നരനായാട്ട്, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണം’; വി.ഡി സതീശൻ

പത്തനംതിട്ടയിൽ ഇന്നലെ രാത്രി നടന്നത് പോലീസിൻ്റെ നരനായാട്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു പ്രകോപനവുമില്ലാതെയാണ് വിവാഹ സംഘത്തിൽപ്പെട്ട സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചത്. ആളുമാറിയാണ് വിവാഹ സംഘത്തിലുള്ളവരെ പോലീസ് തല്ലിച്ചതച്ചതെന്നത് സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. പോലീസിന് സംഭവിച്ചിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. അധികാര ദുർവിനിയോഗവും നരനായാട്ടും നടത്തിയ ഉദ്യോഗസ്ഥരെ […]

Keralam

‘പത്തനംതിട്ടയിൽ വിവാഹ സംഘത്തെ പോലീസ് ആക്രമിച്ചത് ആളുമാറി’; എസ്ഐയ്ക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തെ പോലീസ് മർദിച്ചത് ആളുമാറിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ എസ്.ഐ എസ് ജിനു ആണ് വിവാഹസംഘത്തെ ആളുമാറി മർദിച്ചത്. ജനറൽ ആശുപത്രിയിൽ എത്തി ഡിവൈ.എസ്.പി. എസ് നന്ദകുമാർ പരുക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തി. പോലീസ് എത്തിയത് ബാറിന് മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയാണെന്നും […]

India

മലയാളി നഴ്സിങ് വിദ്യാർത്ഥിനി കർണാടകയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

ബം​ഗളൂരു: കർണാടകയില്‍ മലയാളി നഴ്സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19) ആണ് മരിച്ചത്. കർണാടക രാമനഗരയിലെ ദയാനന്ദ സാഗർ കോളജിൽ ഒന്നാം വർഷ ബിഎസ്‍സി നഴ്സിങ് വിദ്യാർത്ഥിനിയാണ്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ഹരോഹള്ളി […]

District News

കോട്ടയം പാലായില്‍ ഭാര്യമാതാവിനെ മരുമകന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി; പൊള്ളലേറ്റ് ഇരുവരും മരിച്ചു

കോട്ടയം: കോട്ടയം പാലായില്‍ ഭാര്യാമാതാവിനെ മരുമകന്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. പൊള്ളലേറ്റ് അമ്മായിയമ്മയും മരുമകനും മരിച്ചു. അന്ത്യാളം സ്വദേശി നിര്‍മ്മല (60), മരുമകന്‍ മനോജ് (42) എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രിയായിരുന്നു സംഭവം. കുടുംബവഴക്കാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. അന്ത്യാളം സ്വദേശി സോമന്റെ ഭാര്യ നിര്‍മ്മല വീട്ടില്‍ ഇരിക്കുമ്പോഴാണ് […]

Business

രൂപ വീണ്ടും ഇടിഞ്ഞു, 9 പൈസയുടെ നഷ്ടം; എണ്ണവില 75 ഡോളറിലേക്ക്, ഓഹരി വിപണി ‘ഫ്‌ലാറ്റ്’

മുംബൈ: ഇന്നലെ തിരിച്ചുകയറിയ രൂപ ഇന്ന് വീണ്ടും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 9 പൈസയാണ് ഇടിഞ്ഞത്. ഡോളര്‍ ഒന്നിന് 87.16 ലേക്കാണ് രൂപ തകര്‍ന്നത്. ആഗോള വ്യാപാര യുദ്ധത്തിലേക്ക് കളമൊരുക്കി അമേരിക്കയും ചൈനയും പരസ്പരം താരിഫ് ഏര്‍പ്പെടുത്തിയത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്. കഴിഞ്ഞദിവസം കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമെതിരെ തീരുവ […]

Keralam

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുലി ഇറങ്ങി എങ്കിൽ കേരളം രക്ഷപ്പെട്ടു പോയേനെയെന്ന് സന്ദീപ് വാര്യർ വിമർശിച്ചു. നിയമങ്ങളുടെ പേരിൽ സർക്കാർ ജനങ്ങളെ ദ്രോഹിക്കുന്നു. തെരുവ് പട്ടിയെപ്പോലും പിടിക്കാൻ പാടില്ല. എൻ്റെ പഴയ പാർട്ടിക്കാർക്ക് ആണെങ്കിൽ പശുവിനെ […]

Banking

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കലും ഇനി ചെലവേറിയതാകും?; ചാര്‍ജ് കൂട്ടാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: എടിഎമ്മുകളിലെ സൗജന്യ ഇടപാടിനുള്ള പ്രതിമാസ പരിധി കഴിഞ്ഞാല്‍ ഈടാക്കുന്ന നിരക്ക് 22 രൂപയായി കൂട്ടാന്‍ ശുപാര്‍ശ. നിലവില്‍ 21 രൂപയാണ്. ഓരോ മാസവും സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ 5 ഇടപാടുകള്‍ സൗജന്യമാണ്. മറ്റു ബാങ്കുകളുടെ പ്രതിമാസ എടിഎം ഉപയോഗം മെട്രോ നഗരങ്ങളില്‍ മൂന്നെണ്ണവും മെട്രോ ഇതര നഗരങ്ങളില്‍ […]

Keralam

തോമസ് ഐസക് കേരളത്തിൻ്റെ അന്തകൻ: ചെറിയാൻ ഫിലിപ്പ്

കിഫ്ബി എന്ന ബകനെ തീറ്റിപ്പോറ്റാൻ അമിത ചുങ്കം ചുമത്തി യാത്രക്കാരെ കൊള്ളയടിക്കേണ്ട ദുരവസ്ഥ ക്ഷണിച്ചു വരുത്തിയത് ധനമന്ത്രിയായിരുന്ന തോമസ് ഐസക് ആണെന്ന് ചെറിയാൻ ഫിലിപ്പ്. വികലമായ ധനകാര്യ മാനേജ്മെൻ്റിലൂടെ കേരളത്തെ ഭീമമായ കടക്കെണിയിലാഴ്ത്തി സമ്പദ്ഘടന തകർത്ത തോമസ് ഐസക്ക് കേരളത്തിൻ്റെ അന്തകനാണ്. അക്കാദമിക് ബുദ്ധിജീവി മാത്രയായ തോമസ് ഐസക്കിന് […]