Uncategorized

കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരുക്ക്

കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരുക്ക്. കോഴിക്കോട് നിന്നും മാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകര്യ ബസാണ് മറിഞ്ഞത്. ബസ് മറ്റൊരു ബൈക്കിൽ ഇടിച്ച് മറിയുകയാണ് ഉണ്ടായത്. 30 പേർക്ക് പരുക്ക്, 2 പേർ ഗുതരാവസ്ഥയിൽ തുടരുന്നു. ബേബി മെമ്മോറിയൽ ആശുപത്രിയിൽ 20 പേരും. കോഴിക്കോട് മെഡിക്കൽ കോളജ് […]

Keralam

കരിങ്കൊടി പ്രതിഷേധം മുൻകൂട്ടി പ്രഖ്യാപിച്ചത്; ഐ സി ബാലകൃഷ്ണനെ തടഞ്ഞിട്ടില്ല, ഡിവൈഎഫ്ഐ

വയനാട് ഐ സി ബാലകൃഷ്ണൻ എംഎൽഎയെ തടഞ്ഞിട്ടില്ലെന്ന് ഡിവൈഎഫ്ഐ . കരിങ്കൊടി പ്രതിഷേധം മുൻകൂട്ടി പ്രഖ്യാപിച്ചതാണ് എംഎൽഎയുടെ വഴി തടസ്സപ്പെടുത്തിയിട്ടില്ലെന്നും എംഎൽഎയുടെ വാഹനത്തിൽ നിന്ന് ഇറങ്ങി വന്നവരാണ് ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ചത്, അതിൽ രണ്ട് പ്രവർത്തകർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. എംഎൽഎയുടെ പ്രതികരണം സ്വന്തം മുഖം രക്ഷിക്കാൻ വേണ്ടിയാണെന്നും ഡിവൈഎഫ്ഐ […]

Keralam

കേരളത്തിൽ ‘കള്ളക്കടലും’ കടുത്ത ചൂടും! ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പതിവിലും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവുമാണ് ചൂട് കൂടാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതുമൂലം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയുള്ളതിനെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് […]

Keralam

വലിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഏറ്റെടുത്ത് കിംസ് ഹോസ്പിറ്റല്‍

കൊല്ലം: വലിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ പ്രവര്‍ത്തന മേല്‍നോട്ട ചുമതല ഏറ്റെടുത്ത് കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്). കിംസ് കേരള ക്ലസ്റ്റര്‍ സിഇഒയും ഡയറക്ടറുമായ ഫര്‍ഹാന്‍ യാസിന്‍, സിഎഫ്ഒ അര്‍ജുന്‍ വിജയകുമാര്‍, വലിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ചെയര്‍മാന്‍ ഇബ്രാഹിം കുട്ടി, ട്രസ്റ്റിമാരായ […]

Keralam

കേന്ദ്ര ബജറ്റിൽ കേരളത്തിന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും മുന്തിയ പരിഗണന: കെ.സുരേന്ദ്രൻ

നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും മുന്തിയ പരിഗണനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. യുപിഎ സർക്കാർ ഭരിച്ച 10 വർഷത്തിൽ നൽകിയതിനേക്കാൾ മൂന്നിരട്ടിയിലധികം തുക മോദി സർക്കാർ കേരളത്തിന് നൽകി. എന്നാൽ കേരളത്തിനോട് കേന്ദ്ര അവഗണനയാണെന്നാണ് യുഡിഎഫും എൽഡിഎഫും വ്യാജപ്രചരണം നടത്തുന്നത്. […]

Keralam

ശോഭാ സുരേന്ദ്രന്റെ പരാമര്‍ശം; മറുപടി പറയാന്‍ താനില്ലെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: കോടിയേരിക്കെതിരായ ശോഭാ സുരേന്ദ്രന്റെ പരാമര്‍ശങ്ങളോടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ താനില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കെ സുരേന്ദ്രന്റെ മറുപടി ഇങ്ങനെ; നേതാക്കളുടെ പരാമര്‍ശങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയാന്‍ താനില്ല. കേന്ദ്രബജറ്റില്‍ കേന്ദ്രത്തിന് […]

Keralam

ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ തടയും: കെ.സുധാകരന്‍ എംപി

കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഇന്ധന സെസും മോട്ടാര്‍ വാഹന നികുതിയുടെ പകുതിയും കിഫ്ബിയിലേക്ക് പിടിക്കുന്നതിന് പുറമെയാണ് ജനത്തെ വീണ്ടും പിഴിയുന്ന തീരുമാനവുമായി സര്‍ക്കാര്‍ […]

Keralam

‘ഷാരോണ്‍ ഗ്രീഷ്മയെയാണ് വിഷം കൊടുത്ത് കൊന്നതെങ്കില്‍ ന്യായീകരിക്കുമോ?’; കെ ആര്‍ മീരയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍

കെ ആര്‍ മീരയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഷാരോണ്‍ രാജ് വധക്കേസ് മുന്‍നിര്‍ത്തി പറഞ്ഞ പ്രസ്താവനയിലാണ് നടപടി. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്കാണ് പരാതി നല്‍കിയത്. കൊലപാതകത്തെ ന്യായീകരിക്കുന്ന നിലപാടിനെതിരെയാണ് പരാതിയെന്ന് രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ […]

Keralam

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ജോര്‍ജ് കുര്യന് കേരളത്തിലെ ബിജെപിയോട് വിരോധമുണ്ടോ എന്നാണ് സംശയമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച പടവലങ്ങ പോലെ താഴോട്ടാണ്. അത് വേഗത്തിലാക്കാനാണ് ജോര്‍ജ് കുര്യന്റെ ശ്രമം – അദ്ദേഹം പരിഹസിച്ചു. കേരളം പിന്നോക്കമാണെന്ന് സമ്മതിച്ചാല്‍ എന്തെങ്കിലും തരാം […]

Keralam

നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയുമായി തെളിവെടുപ്പ് നടത്തി പോലീസ്

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി തെളിവെടുപ്പ് നടത്തി പോലീസ്. പോത്തുണ്ടിയിൽ കൊല്ലപ്പെട്ട സുധാകരന്റെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടന്നത്. പ്രതി രക്ഷപ്പെട്ട വഴികളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. ജനരോഷം കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹമൊരുക്കിയിരുന്നു. ജനാരോഷമില്ലാതെ തെളിവെടുപ്പ് നടന്നുവെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനായ ആലത്തൂർ ഡിവൈഎസ്പി പറഞ്ഞു. കുറ്റകൃത്യത്തിന്റെ പുനരാവിഷ്ക്കരണം […]