Keralam

‘മുകേഷിന്റെ കാര്യത്തില്‍ കോടതി തീരുമാനം എടുക്കട്ടെ; എംഎല്‍എ സ്ഥാനത്ത് തുടരും’; എം വി ഗോവിന്ദന്‍

മുകേഷിന്റെ കാര്യത്തില്‍ കോടതി തീരുമാനം എടുക്കട്ടെ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റപത്രം ആര്‍ക്കെതിരെ ആണെങ്കിലും കൈകാര്യം ചെയ്യേണ്ടത് കോടതിയാണ്. കോടതി നിലപാട് സ്വീകരിക്കുമ്പോള്‍ ആലോചിക്കാം – അദ്ദേഹം വ്യക്തമാക്കി. മുകേഷിന്റെ കാര്യത്തില്‍ പാര്‍ട്ടിയും […]

Keralam

കേരളത്തിൽ നിന്ന് വീണ്ടും തമിഴ്നാട്ടിലേക്ക് മെഡിക്കൽ മാലിന്യം തള്ളൽ; ലോറി പിടികൂടി നാട്ടുകാർ

കേരളത്തിൽ നിന്ന് മെഡിക്കൽ മാലിന്യവുമായി എത്തിയ ലോറി വീണ്ടും തമിഴ്നാട്ടിൽ നിന്ന് പിടികൂടി. പാലക്കാട് നിന്ന് മാലിന്യവുമായി എത്തിയ ലോറി തിരുപ്പൂരിൽ വെച്ചാണ് പിടികൂടിയത്. ആറുമാസമായി ഇവിടെ മാലിന്യങ്ങൾ എത്തിച്ച് കത്തിക്കുന്നുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. തിരുപ്പൂർ പല്ലടത്താണ് സംഭവം. ഇന്നലെ രാവിലെയാണ് പാലക്കാട് നിന്നും മാലിന്യവുമായി എത്തിയ ലോറി […]

District News

കോട്ടയം തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ കുർബാനക്കിടെ സംഘർഷം

കോട്ടയം: തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ കുർബാനക്കിടെ സംഘർഷം. എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളിയിലാണ് കുർബാനയ്ക്കിടെ വിശ്വാസികൾ പരസ്പരം ഏറ്റുമുട്ടിയത്. പള്ളിയിലെ വൈദികൻ ജോൺ തോട്ടുപുറത്തെ ഒരു വിഭാഗം കയ്യേറ്റം ചെയ്തു. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട് തർക്കം നിൽക്കുന്ന പള്ളിയിലാണ് സംഘർഷം ഉണ്ടായത്. കുർബാന തുടങ്ങിയതിന് പിന്നാലെ ഒരു വിഭാഗം […]

Keralam

പാലക്കാട് ബ്രൂവറിയെ ബിഡിജെഎസ് അനുകൂലിക്കുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി

പാലക്കാട് ബ്രൂവറിയെ ബിഡിജെഎസ് അനുകൂലിക്കുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. പാലക്കാട് ജനതയ്‌ക്കെതിരായ മദ്യ നിർമ്മാണശാലക്കെതിരാണ് ബിഡിജെഎസെന്നും ബ്രൂവറി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്കൊപ്പം നിൽക്കും. മുന്നണിയിൽ അഭിപ്രായ വ്യത്യാസമില്ലെന്നും എൻഡിഎയിൽ നിന്ന് ബിഡിജെഎസ് പുറത്തുപോകുമെന്ന വാർത്ത വെറുംപുകയാണെന്നും തുഷാർ വെള്ളാപ്പള്ളി […]

Keralam

മുനമ്പം ജൂഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു

മുനമ്പം ജൂഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചെന്ന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ അറിയിച്ചു. കമ്മീഷന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെ കേസ് തീർപ്പാക്കിയ ശേഷം മാത്രമായിരിക്കും തുടർനടപടികൾ ഉണ്ടാകുകയെന്നും കേസ് പെട്ടെന്ന് തീർപ്പാക്കിയാൽ റിപ്പോർട്ട്‌ വേഗത്തിൽ സമർപ്പിക്കുമെന്നും ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ വ്യക്തമാക്കി. കമ്മീഷന്റെ പ്രവർത്തനം നിയമപ്രകാരമാണ്. എൻക്വറി […]

India

ഗുജറാത്ത് കലാപ അതിജീവിത സാകിയ ജാഫ്രി അന്തരിച്ചു

2002 ഗുജറാത്ത് കലാപത്തിലെ അതിജീവിതയും ഏറെക്കാലം നിയമപോരാട്ടം നടത്തുകയും ചെയ്ത സാകിയ ജാഫ്രി അന്തരിച്ചു. 86 വയസായിരുന്നു. അഹമ്മദാബാദില്‍ വെച്ചാണ് അന്ത്യം. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യയാണ് സാകിയ ജാഫ്രി. 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുല്‍ബാര്‍ഗ് ഹൗസിങ് സൊസൈറ്റിയില്‍ അതിക്രമിച്ച് കയറിയ […]

Keralam

കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെ നിരാകരിച്ച ബജറ്റ്; മുഖ്യമന്ത്രി

കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്തിന് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കുംവിധമുള്ള പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും […]

Keralam

ന്യായമായ പ്രതീക്ഷ കേരളത്തിനുണ്ടായിരുന്നു; ബജറ്റ് നിരാശാജനകമെന്ന് കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം: 2025ലെ കേന്ദ്ര ബജറ്റില്‍ കേരളത്തിനോടുള്ള സമീപനം അങ്ങേയറ്റം നിരാശാജനകമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. രാഷ്ട്രീയമായി താല്‍പര്യമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ അനുവദിച്ചുവെന്നതാണ് ബജറ്റില്‍ പൊതുവെ കാണുന്നത്. എല്ലാവരോടും തുല്യസമീപനമല്ല ഉണ്ടായത്. കേരളത്തിന് ന്യായമായ ചില ആവശ്യങ്ങളുണ്ടായിരുന്നു. കേരളത്തിന് നല്ലതോതില്‍ സാമ്പത്തികമായി വെട്ടിക്കുറവ് ഉണ്ടായെന്നും ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ […]

Keralam

ചോദിച്ചതൊന്നും കിട്ടിയില്ല, വയനാടിനെ പരാമര്‍ശിച്ചതേയില്ല; ബജറ്റില്‍ ഇത്തവണയും കേരളത്തിന് വന്‍നിരാശ

കേരളത്തിന് ബജറ്റില്‍ നിരാശ. സംസ്ഥാനത്തിന്റെ പേരുപോലും പരാമര്‍ശിക്കപ്പെടാത്ത ബജറ്റില്‍ കേരളത്തിനായി യാതൊരു പ്രത്യേക പ്രഖ്യാപനങ്ങളുമില്ല. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവും കേരളം കാത്തിരുന്ന എയിംസും ധനമന്ത്രി പരാമര്‍ശിച്ചതേയില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആവശ്യപ്പെട്ട 24,000 കോടിയുടെ പ്രത്യേക പാക്കേജും കിട്ടിയില്ല. സില്‍വര്‍ലൈന്‍ പദ്ധതിയിലും കേരളത്തിന് ഇത്തവണത്തെ ബജറ്റിലും നിരാശ തന്നെയാണ്. രാജ്യത്തെയാകെ […]

Uncategorized

ഇന്ത്യയിൽ റെക്കോർഡ് വിൽപ്പന രേഖപ്പെടുത്തി ഐഫോൺ, കൂടുതൽ സ്റ്റോറുകൾ തുറക്കുമെന്ന് ആപ്പിൾ സി ഇ ഒ ടിം കുക്ക്

ഒക്ടോബർ-ഡിസംബർ കാലയളവിൽ ഇന്ത്യയിൽ റെക്കോർഡ് വിൽപ്പന രേഖപ്പെടുത്തി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോൺ മോഡലായി ഐഫോൺ മാറിയെന്ന് ആപ്പിൾ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടിം കുക്ക്. ആപ്പിളിന് ഇന്ത്യയിൽ വലിയ രീതിയിലുള്ള വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇതിനാൽ ഇന്ത്യയിൽ കൂടുതൽ ആപ്പിൾ സ്റ്റോറുകൾ തുറക്കുമെന്ന് സി ഇ ഒ ടിം […]