Keralam

വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് വേണ്ട; ചട്ടങ്ങള്‍ മാറ്റി സര്‍ക്കാര്‍

തിരുവനന്തപുരം: വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ലെന്നും രജിസ്‌ട്രേഷന്‍ മാത്രം മതിയെന്നും മന്ത്രി എംബി രാജേഷ്. ലൈസന്‍സ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കുമെന്നും പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ മാത്രം പരിശോധന നടത്തുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെട്ടിട നിര്‍മ്മാണ ചട്ടത്തിലുള്‍പ്പെടെ ജനോപകാരപ്രദമായ നിരവധി മാറ്റങ്ങളാണ് […]

Keralam

സാമ്പത്തിക പ്രതിസന്ധിക്കിടെ നാലു കോടിയുടെ അധിക ബാധ്യത; പിഎസ് സി ശമ്പള വര്‍ധന അനുചിതമെന്ന് എഐവൈഎഫ്

തിരുവനന്തപുരം: പിഎസ്‌സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം വന്‍ തോതില്‍ വര്‍ദ്ധിപ്പിച്ച നടപടി അനുചിതമെന്ന് എഐവൈഎഫ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ വര്‍ഷം നാലു കോടിയുടെ അധിക ബാധ്യതയുണ്ടാക്കുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി പെന്‍ഷനും മറ്റ് ക്ഷേമ […]

Insurance

ഒറ്റ പ്രീമിയത്തില്‍ സ്ഥിരവരുമാനം, ഇന്‍സെന്റീവ്, നിരവധി മറ്റു ആനുകൂല്യങ്ങള്‍; സ്മാര്‍ട്ട് പെന്‍ഷന്‍ പദ്ധതി അവതരിപ്പിച്ച് എല്‍ഐസി

ന്യൂഡല്‍ഹി: വിരമിക്കലിനുശേഷം ഗ്യാരണ്ടീഡ് വരുമാനം ഉറപ്പാക്കുന്ന ‘സ്മാര്‍ട്ട് പെന്‍ഷന്‍ പ്ലാനുമായി’ പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി. ഒറ്റയ്ക്കും ജോയിന്റായിട്ടുമുള്ള ആന്വിറ്റികള്‍ക്ക് നിരവധി ആന്വിറ്റി ഓപ്ഷനുകള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. ഇത് ഒരു നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ്, നോണ്‍ലിങ്ക്ഡ്, ആന്വിറ്റി പ്ലാനാണ്. ഒരിക്കല്‍ തെരഞ്ഞെടുത്ത ആന്വിറ്റി ഓപ്ഷന്‍ മാറ്റാന്‍ കഴിയില്ല. ഒറ്റ […]

Keralam

മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാം, സൂര്യാഘാതത്തിന് സാധ്യത; ജാഗ്രതാനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന […]

Keralam

‘നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളില്‍ നിന്നും ലൈസന്‍സ് ലഭിക്കും, കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസിൽ 60%വരെ കുറവ്’: മന്ത്രി എം ബി രാജേഷ്

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്കരിക്കുന്ന വിവരം സർക്കാർ പ്രഖ്യാപിച്ചതാണെന്ന് മന്ത്രി എം ബി രാജേഷ്. കെട്ടിട നിർമ്മാണ ചട്ടത്തിലുൾപ്പെടെ ജനോപകാരപ്രദമായ നിരവധി മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കാലോചിതമായ പരിഷ്കാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ശ്രദ്ധ സർക്കാർ നൽകിയത് വ്യവസായ-വാണിജ്യ മേഖലയുമായി ബന്ധപ്പെട്ടാണ്. 2024ൽ […]

India

അദാനി കേസ് അന്വേഷണം: ഇന്ത്യയുടെ സഹായം തേടി അമേരിക്ക: പിന്നാലെ കമ്പനികൾക്ക് കിട്ടിയത് വൻ തിരിച്ചടി

ഗൗതം അദാനിക്കും മരുമകൻ സാഗർ അദാനിക്കും എതിരായിട്ടുള്ള കേസിൽ അന്വേഷണത്തിൽ സഹായിക്കണമെന്ന് ഇന്ത്യയിലെ നിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി അമേരിക്കയിലെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ. കോടതിയിൽ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് സംബന്ധിച്ച് അന്തർദേശീയ വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 265 ദശലക്ഷം ഡോളറിന്റെ കൈക്കൂലി […]

Keralam

കർഷകരുടെ 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തു, ഹോർട്ടികോർപ്പ് കരാർ ജീവനക്കാരൻ അറസ്റ്റിൽ

കർഷകരുടെ 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഹോർട്ടികോർപ്പിലെ കരാറുകാരനായ അക്കൗണ്ട് അസിസ്റ്റൻറ് അറസ്റ്റിൽ. കരമന തളിയിൽ സ്വദേശി കല്യാണ സുന്ദർ (36) നെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. പോങ്ങുംമൂട് ബാബുജി നഗറിലെ ഹോർട്ടികോർപ്പിൻ്റെ ആസ്ഥാനത്തിൽ 2018 മുതൽ അക്കൗണ്ട് അസിസ്റ്റൻ്റായ കരാർ ജീവനക്കാരനാണ് കല്യാണ സുന്ദർ. കഴിഞ്ഞ […]

Keralam

‘ബ്രൂവറി ആരംഭിക്കാന്‍ സമ്മതിക്കില്ല; മന്ത്രിസഭാ തീരുമാനത്തെ ശക്തിയായി എതിര്‍ക്കുന്നു’; വി ഡി സതീശന്‍

ബ്രൂവറി ആരംഭിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ ശക്തിയായി എതിര്‍ക്കുന്നുവെന്നും ഒരു കാരണവശാലും ആരംഭിക്കാന്‍ സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സാധാരണ എകെജി സെന്ററില്‍ വിളിച്ചുവരുത്തിയാണ് സിപിഐയെ അപമാനിക്കുന്നതെന്നും ഇത്തവണ എം.എന്‍ സ്മാരകത്തില്‍ പോയി മുഖ്യമന്ത്രി അവരെ അപമാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രൂവറിക്ക് കോള കമ്പനിയെക്കാള്‍ വെള്ളം ആവശ്യമാണെന്നും […]

Banking

ഇടപാടുകളില്‍ മൂന്ന് മടങ്ങ് വര്‍ധന; ഓട്ടോപേയ്ക്ക് പ്രിയം കൂടുന്നു, അറിയാം യുപിഐ ഫീച്ചര്‍

ന്യൂഡല്‍ഹി: മാസംതോറുമുള്ള പേയ്‌മെന്റുകള്‍ കൃത്യമായി അടയ്ക്കാന്‍ സഹായിക്കുന്ന യുപിഐയുടെ ഓട്ടോപേ ഫീച്ചറിന് പ്രിയംകൂടുന്നു. ഇടപാടുകളുടെ എണ്ണത്തില്‍ മൂന്ന് മടങ്ങ് വളര്‍ച്ചയാണ് കൈവരിച്ചത്. 2024 ജനുവരിയില്‍ ഓട്ടോപേ സംവിധാനം ഉപയോഗിച്ചുള്ള ഇടപാടുകളുടെ എണ്ണം 5.8 കോടിയായിരുന്നു. 2025 ജനുവരിയായപ്പോള്‍ ഇത് 17.5 കോടിയായി ഉയര്‍ന്നു. ഓട്ടോപേ വഴിയുള്ള ഇടപാടുകളുടെ എണ്ണത്തില്‍ മൂന്ന് […]

Keralam

കെ.വി തോമസിന്റെ യാത്ര ബത്ത ഉയര്‍ത്താന്‍ ശിപാര്‍ശ; 5 ലക്ഷത്തില്‍ നിന്ന് 11.31 ലക്ഷം ആക്കാന്‍ നീക്കം

ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിന്റെ യാത്ര ബത്ത ഉയര്‍ത്താന്‍ ശിപാര്‍ശ. പ്രതിവര്‍ഷ തുക 11.31 ലക്ഷം ആക്കാനാണ് ശിപാര്‍ശ. ഇന്നലെ നടന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. പൊതുഭരണ വകുപ്പ് ധനവകുപ്പിന് ശുപാര്‍ശ നല്‍കി. പ്രതിവര്‍ഷം അനുവദിച്ച തുക 5 ലക്ഷമാണ്. ചെലവാകുന്ന തുക […]