District News

വഖഫ് ബിൽ: ‘ഒരു വിഭാഗത്തിൻ്റെ മാത്രം കൂടെ നിൽക്കുന്നത് ശരിയല്ല’; കാഞ്ഞിരപ്പള്ളി രൂപത ജാഗ്രത സമിതി

വഖഫ് നിയമ ഭേദഗതി ബില്ലിന് അനുകൂലമായി എംപിമാർ വോട്ട് ചെയ്യണമെന്ന് കാഞ്ഞിരപ്പള്ളി രൂപത ജാഗ്രത സമിതി. നിലവിലെ വഖഫ് നിയമം പരിഷ്ക്കരിക്കേണ്ടത് അനിവാര്യമാണ്. ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കേണ്ടത് എംപിമാരുടെ കടമയാണെന്നും ജാഗ്രതാ സമിതി വ്യക്തമാക്കി. ഒരു വിഭാഗത്തിൻ്റെ മാത്രം കൂടെ നിൽക്കുന്നത് ശരിയല്ലെന്നും ജാഗ്രതാ സമിതി പറഞ്ഞു. വിവിധ […]

Keralam

വഖഫ് ബിൽ: ‘മത നിയമങ്ങളല്ല രാജ്യത്തെ ഭരിക്കേണ്ടത്’; എംപിമാരോട് അനുകൂലിച്ച് വോട്ട് ചെയ്യാൻ‌ നിർദേശിച്ച് കത്തോലിക്ക കോൺഗ്രസ്

വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് എംപിമാരോട് നിർദ്ദേശിച്ച് കത്തോലിക്ക കോൺഗ്രസ്. ഇന്ത്യൻ ഭരണഘടനയ്ക്ക് മുകളിൽ ഒരു മതനിയമവും ഇന്ത്യയിൽ ഇല്ല. മത നിയമങ്ങളല്ല രാജ്യത്തെ ഭരിക്കേണ്ടതെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു. അന്യായമായ വ്യവസ്ഥകൾ ഭേദഗതി ചെയ്തേ മതിയാകൂ. […]

India

വഖഫ് ബില്ലിനെ സിപിഐഎം എതിർക്കുമെന്ന് സിപിഐഎം കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട്.

വഖഫ് ബില്ലിനെ സിപിഐഎം എതിർക്കുമെന്ന് സിപിഐഎം കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട്. പാർട്ടി കോൺഗ്രസിൽ നിന്ന് എംപിമാർക്ക് അവധി. എല്ലാവരും പാർട്ടി കോൺഗ്രസിൽ പങ്കെടുക്കണമെന്നും പ്രകാശ് കാരാട്ട്. പാർട്ടിയുടെ എല്ലാ ലോകസഭ എംപിമാരോടും പാർട്ടി കോൺ​ഗ്രസ് ഒഴിവാക്കി നാളെ ഡൽഹിയിൽ എത്താൻ ആവശ്യപ്പെട്ടു. വഖഫ് ബില്ലിന് സിപിഐഎം നേരത്തെ തന്നെ […]

Keralam

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു തുടങ്ങി; 2020 ഡിസംബർ മാസത്തിന് ശേഷമാദ്യം

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു തുടങ്ങി. മാർച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി വിതരണം ചെയ്തുതുടങ്ങി. 2020 ഡിസംബർ മാസത്തിനു ശേഷം ആദ്യമായാണ് ഒന്നാം തീയതി ശമ്പളം പൂർണമായി നൽകുന്നത്. ഇന്ന് തന്നെ ശമ്പള ഇനത്തിൽ 80 കോടി രൂപ വിതരണം ചെയ്തു പൂർത്തിയാക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. […]

Keralam

തിരുവുത്സവം, മേടവിഷു പൂജകൾക്കായി ശബരിമല നട തുറന്നു

മേട വിഷു പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജിവര്, തന്ത്രി ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. തിരു ഉത്സവത്തിന് നാളെ രാവിലെ 9 .45 നും […]

Keralam

എംബിഎ ഉത്തരക്കടലാസ് നഷ്ടമായ സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്യും

കേരള യൂണിവേഴ്സിറ്റിയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടമായ സംഭവത്തിൽ അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യും. കേരള സർവകലാശാല വിസി ഡോ മോഹനൻ കുന്നുമ്മേൽ നൽകിയ നിർദേശപ്രകാരമാണിത്. അധ്യാപകനെ പരീക്ഷാ ജോലികളിൽ നിന്നും മാറ്റി നിർത്താനും നിർദേശമുണ്ട്. കേരള സര്‍വകലാശാലയ്ക്ക് കീഴിലെ വിവിധ കോളജുകളിലെ 71 വിദ്യാർഥികളുടെ പരീക്ഷ […]

Keralam

പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്ന് തൽക്കാലം ടോൾ പിരിക്കില്ല

പാലക്കാട് പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള നീക്കത്തിൽ നിന്ന് കരാർ കമ്പനി താൽക്കാലികമായി പിൻവാങ്ങി. എഡിഎം , തഹസിൽദാർ എന്നിവരുടെ സ്ഥാനത്ത് പി പി സുമോദ് എംഎൽഎ കരാർ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. ഈ മാസം 7 ന് കെ രാധാകൃഷ്ണൻ എംപിയുടെ […]

Entertainment

‘എൽ ജഗദമ്മ ഏഴാം ക്ളാസ് ബി’ മേയ് 2 ന് തിയേറ്ററുകളിലേക്ക്

എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ചലച്ചിത്ര താരം ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “എൽ ജഗദമ്മ എഴാം ക്ലാസ് ബി” മേയ് 2 ന് തിയേറ്ററുകളിലേക്കെത്തും. ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം നിർവഹിക്കുന്നു. എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സിനിമയുടെ […]

Keralam

‘ചർച്ച പോസിറ്റീവ്; ആശാ വർക്കർമാരുടെ അടക്കം 4 വിഷയങ്ങൾ ചർച്ചായി’; മന്ത്രി വീണാ ജോർജ്

കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡയുമായി ചർച്ച നടത്തി മന്ത്രി വീണാ ജോർജ്. ചർച്ച പോസിറ്റീവായിരുന്നുവെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വിഷയം എല്ലാം കേന്ദ്ര മന്ത്രി കേട്ടു. കേന്ദ്രത്തിൽ നിന്ന് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തു. ആശാ വർക്കർമാരുടെ അടക്കം നാല് വിഷയങ്ങൾ ചർച്ചായെന്ന് മന്ത്രി […]

Keralam

ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍ മാറ്റണം:കെഎസ്ഇബി

വൈദ്യുതി പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണമെന്ന് കെഎസ്ഇബി. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അവരില്‍ നിന്നും പിഴ ഈടാക്കണമെന്നും കെഎസ്ഇബി. ഏപ്രിൽ 15നകം ഇവ […]