Keralam

കെഎസ്‌യുവിൽ കൂട്ട നടപടി; ജില്ലാ പ്രസിഡന്റ് അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ

എറണാകുളം കെഎസ്‌യുവിൽ കൂട്ട നടപടി. ജില്ലാ പ്രസിഡന്റ് അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ. ജില്ലാ പ്രസിഡന്റ് കൃഷ്ണ ലാൽ, ജില്ലാ ഭാരവാഹികളായ അമർ മിഷാൽ , കെവിൻ പൗലോസ് എന്നിവർക്കെതിരെയാണ് നടപടി. ദേശീയ നേതൃത്വത്തിന്റെ അന്വേഷണ കമ്മീഷണത്തോട് സഹകരിക്കാത്തതിനെ തുടർന്നാണ് നടപടി. പരാതി നൽകിയ മലപ്പുറം ജില്ലാ സെക്രട്ടറി മുഹമ്മദ് […]

India

വഖഫ് ബില്ല് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും

ലോക്‌സഭ പാസ്സാക്കിയ വഖഫ് നിയമ ഭേദഗതി ബില്ല് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാകും ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കുക. ഇന്നലെ അര്‍ധരാത്രിവരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വഖഫ് നിയമഭേദഗതി ബില്ല് ലോക്‌സഭ പാസ്സാക്കിയത്. ന്യൂനപക്ഷക്ഷേമ മന്ത്രി കിരണ്‍ റിജിജു ആയിരിക്കും ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കുക. രാജ്യസഭയിൽ വഖഫ് […]

Keralam

മുന്‍കാല പ്രാബല്യമില്ലെങ്കില്‍ മുനമ്പത്തുകാര്‍ക്ക് എന്തു ഗുണം? ഭൂമി എങ്ങനെ തിരിച്ചുകിട്ടും?; ഹൈബി ഈഡന്‍ ലോക്‌സഭയില്‍

ന്യൂഡല്‍ഹി: വഖഫ് ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈബി ഈഡന്‍ എംപി. ന്യൂനപ​ക്ഷത്തിന്റെ അവകാശങ്ങൾ തട്ടിയെടുക്കാനാണ് ശ്രമം. വഖഫ് ദേദഗതി ബില്ലിന് പിന്നാലെ ചർച്ച് ബില്ലും വരുമെന്ന് ഹൈബി ഈഡൻ ലോക്സഭയിൽ വഖഫ് ബിൽ ചർച്ചയ്ക്കിടെ പറഞ്ഞു. മുനമ്പം ബിജെപിക്ക് രാഷ്ട്രീയ വിഷയം മാത്രമാണ്. എന്നാൽ തനിക്ക് മുനമ്പം വ്യക്തിപരമായ […]

Business

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റെക്കോര്‍ഡിൽ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റെക്കോര്‍ഡിൽ. ഇന്ന് ഒറ്റയടിക്ക് 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 68,480 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 8560 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. ഇന്നലെ ഗ്രാമിന് 8510 രൂപയും പവന് 68,080 രൂപയുമായിരുന്നു വില. ഓഹരി വിപണിയിലെ […]

Keralam

എട്ട് ജില്ലകളിൽ ശക്തമായ മഴ; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും മണിക്കൂറിൽ […]

Keralam

40 ശതമാനം വരെ വിലക്കുറവ്; കണ്‍സ്യൂമര്‍ ഫെഡിന്റെ വിഷു-ഈസ്റ്റര്‍ ചന്ത ഈ മാസം 12 മുതല്‍

തിരുവനന്തപുരം : സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന ആരംഭിക്കുന്ന സഹകരണ വിഷു-ഈസ്റ്റര്‍ സബ്‌സിഡി ചന്ത അടുത്തയാഴ്ച മുതല്‍. ഏപ്രില്‍ 12 ശനിയാഴ്ച മുതല്‍ 21 വരെ തുടര്‍ച്ചയായി 10 ദിവസം വിഷു-ഈസ്റ്റര്‍ സബ്‌സിഡി ചന്തകള്‍ നടത്താനാണ് തീരുമാനം. വിഷു-ഈസ്റ്റര്‍ ചന്തയുടെ സംസ്ഥാന തല ഉദ്ഘാടനം 11-ാം […]

Keralam

ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവം; ചികിത്സാപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്

ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്. കുഞ്ഞിന്റെ അമ്മയ്ക്ക് ആദ്യ മൂന്നുമാസം നൽകിയ പ്രസവ ചികിത്സ തൃപ്തികരമല്ലെന്ന് അന്വേഷണ റിപ്പോർട്ട്. അപകടസാധ്യത അറിയിക്കുന്നതിൽ പരാജയപ്പെട്ട രണ്ട് ഗൈനക്കോളജിസ്റ്റുകൾക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തു. ഡോ. സി വി പുഷ്പ കുമാരി, ഡോ. കെ […]

World

ഇന്ത്യയ്ക്ക് 26 ശതമാനം തീരുവ, ചൈനയ്ക്ക് 34 %; പകരച്ചുങ്കം പ്രഖ്യാപിച്ച് അമേരിക്ക

അമേരിക്കയ്ക്ക് ‘വിമോചന ദിന’മെന്ന പ്രഖ്യാപനത്തോടെ വ്യാപാര പങ്കാളികൾക്ക്‌ കനത്ത തീരുവ പ്രഖ്യാപിച്ച് അമേരിക്ക. അമേരിക്കയിലെത്തുന്ന എല്ലാ ഉത്പന്നങ്ങൾക്കും അടിസ്ഥാന ഇറക്കുമതി തീരുവ പത്ത് ശതമാനമാക്കി. ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനവും ചൈനയ്ക്ക് 34 ശതമാനവും ഇറക്കുമതി തീരുവ ഈടാക്കുമെന്ന് അദ്ദേഹം അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ 20 ശതമാനം തീരുവയും […]

Keralam

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ് അയക്കും

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമ സുൽത്താന ,സിനിമാ താരങ്ങൾക്ക് കഞ്ചാവ് നൽകിയെന്ന മൊഴിയിൽ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ് അയക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാകും നോട്ടീസ് നൽകുക. സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് കേസെന്ന് എക്സൈസ് ഡെപ്യൂട്ടി […]

Keralam

‘കേരള സർക്കാർ ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷ, ഭരണ തുടർച്ച രാജ്യത്തിന്റെ പ്രതീക്ഷ’; ഇ പി ജയരാജൻ

സിപിഐഎം മധുര പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയനയ രൂപീകരണം കേരള ഭരണത്തിനു കരുത്തു പകരുമെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. കേരള സർക്കാർ ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷയാണ്, ഭരണ തുടർച്ച രാജ്യത്തിന്റെ പ്രതീക്ഷയാണ്. സിപിഐഎം അടിത്തറ വിപുലീകരിക്കാൻ ആവശ്യമായ പരിശോധനയും തിരുത്തലും പാർട്ടി കോൺഗ്രസ് തീരുമാനിക്കുമെന്നും ഇ […]