Keralam

കണ്ണൂരിൽ എമ്പുരാൻ വ്യാജ പ്രിന്റ്; ജനസേവന കേന്ദ്രത്തിലെ ജീവനക്കാരി കസ്റ്റഡിയിൽ

കണ്ണൂരിൽ എമ്പുരാൻ വ്യാജ പതിപ്പ്. പാപ്പിനിശ്ശേരിയിലെ ജന സേവന കേന്ദ്രത്തിൽ നിന്നാണ് പിടികൂടിയത്. തംബുരു കമ്മ്യുണിക്കേഷൻസ് എന്ന സ്ഥാപനത്തിൽ നിന്നാണ് വ്യാജ പ്രിന്റ് പിടികൂടിയത്. പെൻ ഡ്രൈവിൽ ചിത്രത്തിന്റെ കോപ്പി പകർത്തി നൽകുയായിരുന്നു. സംഭവത്തിൽ ജീവനക്കാരി കസ്റ്റഡിയിലായി. വളപട്ടണം പൊലീസാണ് വ്യാജ പ്രിന്റ് പിടികൂടിയത്. എമ്പുരാൻ സിനിമയുടെ വ്യാജ […]

Keralam

എമ്പുരാന്റെ പ്രദർശനം തടയണമെന്നാവശ്യം; ഉദ്ദേശ ശുദ്ധിയിൽ സംശയം; ഹർജി തള്ളി ഹൈക്കോടതി

എമ്പുരാന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സ‍ർക്കാരിനും സെൻസർ ബോ‍‍ർഡിനും കോടതി നോട്ടീസ് അയച്ചു. ചിത്രം കണ്ടിരുന്നോയെന്ന് ഹർജിക്കാരനോട് ഹൈക്കോടതി ചോദിച്ചു. പ്രശസ്തിയ്ക്ക് വേണ്ടിയുള്ള ഹർജിയെന്ന് കോടതി. സെൻസർ ബോർഡ് അംഗീകാരത്തോടെയുള്ള സിനിമയല്ലെ ,പിന്നെന്താണ് പ്രശ്നമെന്ന് കോടതി […]

Keralam

നിലപാട് തിരുത്തി ഐഎൻടിയുസി; ആശാ സമരത്തിന് പൂർണ്ണ പിന്തുണ

സെക്രട്ടറിറ്റേറ്റിന് മുന്നിൽ രാപ്പകൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി. നേരത്തെ ആശാ സമരത്തെ ഐഎൻടിയുസി തള്ളി പറഞ്ഞിരുന്നു. യുഡിഎഫ് സമരത്തെ പിന്തുണയ്ക്കുമ്പോൾ ഐഎൻടിയുസി എതിരായത് ചർച്ചയായിരുന്നു. അതിനിടെയാണ് ഇപ്പോൾ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി രംഗത്തുവന്നിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും, കെ […]

Keralam

ഉത്തരക്കടലാസ് കാണാതായ സംഭവം; അധ്യാപകനും സർവകലാശാലയ്ക്കും വീഴ്ച സംഭവിച്ചെന്ന് വൈസ് ചാൻസലർ

അധ്യാപകനും സർവകലാശാലയ്ക്കും വീഴ്ച സംഭവിച്ചെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. സർവകലാശാലയിൽ പ്രശ്നങ്ങൾ ഉണ്ടായെന്നും അത് തിരുത്താനുള്ള നടപടി എടുക്കുന്നുവെന്നും വൈസ് ചാൻസലർ വ്യക്തമാക്കി. എംബിഎ മൂന്നാം സെമസ്റ്റർ പരീക്ഷയിലെ 71 ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചു. ഈ മാസം ഏഴിനാണ് പരീക്ഷ […]

Keralam

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ല; മന്ത്രി വി ശിവൻകുട്ടി

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മല്ലികാ സുകുമാരനുമായി ഫോണിൽ സംസാരിച്ചു. മോഹൻലാൽ,പൃഥ്വിരാജ് തുടങ്ങിയവർ മലയാള സിനിമാ വ്യവസായത്തിൽ അവിഭാജ്യ ഘടകമാണ്. ഇരുവർക്കും പിന്തുണ. സൈബർ അറ്റാക്കോ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദമോ കേരളത്തിൽ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. ആവിഷ്കാര […]

Keralam

വഖഫ് ബില്ലില്‍ തീരുമാനം കടുപ്പിച്ച് കെ സി ബി സി; കോണ്‍ഗ്രസ് കടുത്ത പ്രതിരോധത്തില്‍

വഖഫ് ബില്ലിന് അനുകൂലമായി കേരളത്തിലെ യു ഡി എഫ് എം പിമാര്‍ വോട്ടുചെയ്യണമെന്ന കെ സി ബി സി നിലപാടില്‍ ഞെട്ടി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. മുനമ്പം വഖഫ് ഭൂമിവിഷയത്തിന്റെ പശ്ചാത്തലത്തിലാണ് കെ സി ബി സിയുടെ ഈ നിലപാട്. വിവിധ ക്രിസ്ത്യൻ സഭകളും മോദി സര്‍ക്കാര്‍ നാളെ […]

India

സിപിഐഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ മധുരയില്‍ തുടക്കം; 80 നിരീക്ഷകരടക്കം 811 പ്രതിനിധികള്‍ പങ്കെടുക്കും

സിപിഐഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ തമിഴ്‌നാട്ടിലെ മധുരയില്‍ തുടക്കം. തമുക്കം മൈതാനത്തെ സീതാറാം യെച്ചൂരി നഗറില്‍ ഈ മാസം ആറ് വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. എണ്‍പത് നിരീക്ഷകരടക്കം 811 പ്രതിനിധികള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും. പാര്‍ട്ടിക്ക് ഭരണതുടര്‍ച്ച കിട്ടിയ കേരളത്തിന് തൊട്ടരികിലാണെങ്കിലും തമിഴ്നാട്ടില്‍ സിപിഐഎമ്മിന്റെ രാഷ്ട്രീയ സ്വാധീനം […]

Keralam

എമ്പുരാനെതിരെ ഹര്‍ജി നല്‍കി; പിന്നാലെ ബിജെപി തൃശൂര്‍ ജില്ല കമ്മിറ്റി അംഗത്തെ സസ്‌പെന്‍ഡ് ചെയ്തു

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാനെതിരെ ഹൈക്കോടതിയെ സമീപിച്ച ബിജെപി തൃശൂര്‍ ജില്ല കമ്മിറ്റി അംഗം വിജീഷിന് സസ്‌പെന്‍ഷന്‍. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് വിജീഷിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. എമ്പുരാന്‍ വിവാദത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പാര്‍ട്ടി നിലപാട് കൃത്യമായി വിശദീകരിച്ചതാണെന്നും ആ നിലപാടിന് […]

India

വിവാദങ്ങൾക്കൊടുവിൽ വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും

വിവാദങ്ങൾക്കൊടുവിൽ വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ സഭയിൽ അവതരിപ്പിക്കുക. ശേഷം ബില്ലിന്മേൽ എട്ട് മണിക്കൂർ ചർച്ച നടക്കും. എന്നാൽ 12 മണിക്കൂർ ചർച്ചചെയ്യണമെന്നും ഒപ്പം തന്നെ മണിപ്പൂർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ സഭയ്ക്കുള്ളിൽ ചർച്ചചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം മുന്നോട്ട് […]

World

മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു; വിട പറഞ്ഞത് കോട്ടയം കുറുവിലങ്ങാട് സ്വദേശി

മാഞ്ചസ്റ്റർ ഹൃദയാഘാതത്തെ തുടർന്ന് യുകെയിൽ നഴ്സസായ മലയാളി യുവാവ് അന്തരിച്ചു. കോട്ടയം ജില്ലയിലെ കുറുവിലങ്ങാട്സ്വദേശി ജെബിൻ സെബാസ്റ്റ്യൻ (40) ആണ് അന്തരിച്ചത്. മാഞ്ചസ്‌റ്ററിലെ വിഥിൻഷോയിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. ഇന്ന് പുലർച്ചെ മൂന്നു മണിക്ക് ശാരീരിക അസ്വസ്‌ഥതയെ തുടർന്ന് ഉടൻ തന്നെ വിഥിൻഷോ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാഞ്ചസ്റ്റർ […]