Uncategorized

അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; പതിനെട്ട് വര്‍ഷത്തിന് ശേഷം മുന്‍ സൈനികര്‍ പിടിയില്‍

കൊല്ലം: അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ മുന്‍ സൈനികരായ പ്രതികള്‍ പതിനെട്ടുവര്‍ഷത്തിന് ശേഷം പിടിയില്‍. പോണ്ടിച്ചേരിയില്‍ നിന്നാണ് സിബിഐ രണ്ട് പ്രതികളെയും പിടികൂടിയത്. അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണുര്‍ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. ഇവരെ കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലെത്തിച്ച ശേഷം റിമാന്‍ഡ് ചെയ്തു. […]

India

ബഹിരാകാശ മാലിന്യസംസ്കരണത്തിൽ കുതിപ്പുമായി ഐഎസ്ആർഒ; റോബോട്ടിക് ആമിന്റെ പരീക്ഷണം വിജയകരം

ബഹിരാകാശ മാലിന്യസംസ്കരണത്തിൽ കുതിപ്പുമായി ഐഎസ്ആർഒ.  ബഹിരാകാശത്ത് ഒഴുകി നടക്കുന്ന മാലിന്യങ്ങൾ ശേഖരിക്കാനുള്ള റോബോട്ടിക് ആമിന്റെ പരീക്ഷണം വിജയകരം. പിഎസ്എൽവി C- 60 സ്പെയ്സ് ഡോക്കിങ്‌ ദൗത്യത്തിന്റെ ഭാഗമായി റോബോട്ടിക് ആം ബഹിരാകാശത്ത് പ്രവർത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ ISRO പുറത്തുവിട്ടു. തിരുവനന്തപുരത്തെ വി.എസ്. എസ് സിയിൽ വികസിപ്പിച്ചെടുത്തതാണ് റോബോട്ടിക് ആം. അത്യാധുനിക […]

Keralam

ഉമാ തോമസിനെ വെന്റിലേറ്ററില്‍ നിന്നു മാറ്റി

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ സ്റ്റേജില്‍നിന്നു വീണു പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായ സാഹചര്യത്തില്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായി മെഡിക്കല്‍ സംഘം. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടനില പൂര്‍ണമായി തരണം ചെയ്തിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്വാസകോശത്തിന് പുറത്ത് നീര്‍ക്കെട്ട് […]

Movies

മമ്മൂട്ടി ചിത്രം ‘ബസൂക്ക’ ഫെബ്രുവരി 14 ന് തിയേറ്ററുകളിലേക്ക്

മമ്മൂട്ടി നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ബസൂക്കയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ബസൂക്ക ഒരു ഗെയിം ത്രില്ലര്‍ സ്വഭാവത്തിലെത്തുന്ന ചിത്രമാണ്. 2025 ഫെബ്രുവരി 14-ന് ചിത്രം തിയേറ്ററുകളില്‍ എത്തും. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടീസർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു […]

Keralam

കലൂരിലെ വിവാദ നൃത്ത പരിപാടി; മൃദംഗ വിഷൻ അനുമതി തേടി സമർപ്പിച്ചത് ഒപ്പില്ലാത്ത അപേക്ഷ

കലൂരിലെ വിവാദ നൃത്ത പരിപാടിക്ക് അനുമതി തേടി മൃദംഗ വിഷൻ കൊച്ചി കോർപ്പറേഷനിൽ നൽകിയ അപേക്ഷയിൽ ഒപ്പ് ഇല്ല. ഒപ്പില്ലാത്ത അപേക്ഷയാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ ലൈസൻസിന് വേണ്ടി പരിഗണിച്ചത്. അപേക്ഷ നൽകിയ തീയതിയും അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടില്ല. അടിസ്ഥാനപരമായ വിവിരങ്ങൾപോലും ഇല്ലാത്ത അപേക്ഷയാണ് കോർപ്പറേഷൻ ലൈസൻസിനായി പരിഗണിച്ചത്. ഇന്ന് കോർപ്പറേഷന്റെ […]

Movies

89 സ്‌ക്രീനുകളിൽ നിന്ന് 1360 സ്‌ക്രീനുകളിലേക്ക്; ബോക്സ് ഓഫീസിൽ ഹിറ്റായി ‘മാർക്കോ’

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ഹിന്ദി ബോക്‌സ് ഓഫീസിൽ ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ് ചിത്രം . ഇതിന് മുൻപ് പല മലയാള സിനിമകളും ഉത്തരേന്ത്യയില്‍ റിലീസ് ആയിട്ടുണ്ടെങ്കിലും മാർക്കോയ്ക്ക് വമ്പൻ ഹൈപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . 89 സ്ക്രീനുകളിൽ തുടങ്ങിയ ചിത്രത്തിന്റെ റിലീസ് […]

Keralam

ഗോകുലം ഗോപാലൻ നൽകിയ അപകീർത്തി കേസ്; ശോഭാ സുരേന്ദ്രന് സമൻസ്

ഗോകുലം ഗോപാലൻ നൽകിയ അപകീർത്തി കേസിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് സമൻസ്. കോടതിൽ നേരിട്ട് ഹാജരാകാൻ ഉത്തരവ്. തൃശൂർ ജൂഡിഷ്യൽ ഫാസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് ഒന്നിന്റേതാണ് ഉത്തരവ്. മാർർച്ച്‌ 28 ന് കോടതിൽ ഹാജരാകാൻ ആണ് ഉത്തരവ്. പണം നൽകി തന്നെ സ്വാധീനിക്കാൻ ​ഗോകുലം ​ഗോപാലൻ ശ്രമിച്ചെന്നായിരുന്നു […]

Health Tips

എബിസി ജ്യൂസ്: ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും കലവറ

ശരീരത്തിന്‍റെ ആരോഗ്യം, ഫിറ്റ്നസ്, ചര്‍മ്മത്തിന്‍റെ ആരോഗ്യം, ഇതിനൊക്കെ ഭക്ഷണത്തിന്‍റെ പങ്ക് വളരെ വലുതാണ്. ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ഡയറ്റില്‍ ഒരല്‍പ്പം ശ്രദ്ധ കൊടുത്താല്‍ മാത്രം മതി. സെലിബ്രിറ്റികൾ മുതൽ ആരോഗ്യ പ്രേമികൾ വരെ സോഷ്യൽ മീഡിയയിൽ പറഞ്ഞു കേട്ടിട്ടുള്ളൊരു പേരാണ് എബിസി ജ്യൂസ്. ഇത് ഏറെ ജനശ്രദ്ധ […]

Health

‘ചൈനയിലെ വൈറൽ രോഗബാധ; ശ്രദ്ധിക്കണം, സ്ഥിതിഗതികൾ വിലയിരുത്തുകയാണ്’; വീണ ജോർജ്

രാജ്യാന്തര തലത്തിൽ വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനം സസൂക്ഷ്മം സ്ഥിതിഗതികൾ വിലയിരുത്തുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുളളവരെ പ്രത്യേകം നിരീക്ഷിക്കും. വൈറസ് ബാധയിൽ ആശങ്ക വേണ്ടെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യമന്ത്രിയുടെ കുറിപ്പിന്റെ […]

India

കുട്ടികളുടെ സാമൂഹ്യമാധ്യമങ്ങള്‍ക്ക് രക്ഷിതാക്കളുടെ അനുമതി വേണം, പുത്തന്‍ ഡിജിറ്റല്‍ നിയമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കുട്ടി സാമൂഹ്യമാധ്യമ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധം. ഇത് സംബന്ധിച്ച കരട് നിയം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. വ്യക്തിപരമായ വിവരങ്ങള്‍ പങ്കിടുന്നതിനും വിലക്കുകളുണ്ട്. കുട്ടികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കണമെങ്കില്‍ രക്ഷിതാക്കളുടെ സമ്മതപത്രം അനിവാര്യമാക്കിക്കൊണ്ടാണ് കരട് നിയമത്തിന് രൂപം നല്‍കിയിരിക്കുന്നത്. രക്ഷിതാക്കള്‍ കുട്ടികളുടെ പ്രായം സംബന്ധിച്ച വിവരങ്ങളും വ്യക്തമാക്കിയിരിക്കണം. […]