Keralam

‘കുട്ടികളിലെ പുകവലി നല്ല ശീലമല്ല, അതിനെ പ്രോത്സാഹിപ്പിക്കാൻ പാടില്ല’; മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: പുകവലി നല്ല ശീലമല്ലെന്നും എക്‌സൈസ് വകുപ്പ് അത് പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി എം ബി രാജേഷ്. പുകവലി, മദ്യപാനം എന്നിവയൊക്കെ ദുശീലങ്ങളാണ്. കുട്ടികളെ അതിൽ നിന്ന് മോചിപ്പിക്കാനാണ് എക്സൈസ് വകുപ്പ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സജി ചെറിയാന്‍ എന്ത് പറഞ്ഞെന്ന് തനിക്ക് അറിയില്ലെന്നും താൻ അതിന്റെ മറുപടിയായിട്ടല്ല ഇത് പറയുന്നതെന്നും […]

India

പുഷ്പ ടു പ്രദര്‍ശനത്തിനിടെ സ്ത്രീ മരിച്ച സംഭവം: അല്ലു അര്‍ജുന് സ്ഥിരം ജാമ്യം

പുഷ്പ ടു പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട സ്ത്രീ മരിച്ച കേസില്‍ നടന്‍ അല്ലു അര്‍ജുന് ജാമ്യം നല്‍കി നാംബള്ളി മജിസ്ട്രേറ്റ് കോടതി. അമ്പതിനായിരം രൂപയും രണ്ടാള്‍ ജാമ്യവും എന്നീ വ്യവസ്ഥകളോടെയാണ് സ്ഥിരം ജാമ്യം അനുവദിച്ചത്. അല്ലു അര്‍ജുന്‍ അറസ്റ്റിലായതിന് പിന്നാലെ നാമ്പള്ളി കോടതി താരത്തെ റിമാന്‍ഡ് ചെയ്തിരുന്നു. […]

Keralam

‘സ്റ്റേജ് നിർമിച്ചത് അശാസ്ത്രീയമായി’- കലൂർ അപകടത്തിൽ പ്രോസിക്യൂഷൻ; എം നികോഷ് കുമാറിന് ഇടക്കാല ജാമ്യം

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മൃദം​ഗ വിഷൻ എംഡി എം നികോഷ് കുമാറിന് ഇടക്കാല ജാമ്യം. ഈ മാസം ഏഴ് വരെയാണ് ജാമ്യം അനുവദിച്ചത്. നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് വേദിയിൽ നിന്നു വീണ് ​ഗുരുതര പരിക്കേറ്റതിനു […]

Uncategorized

ഓടിക്കൊണ്ടിരിക്കെ ഗുരുവായൂര്‍ – മധുര എക്‌സ്പ്രസ്സിന്റെ ബോഗികള്‍ വേര്‍പ്പെട്ടു

കൊല്ലം: ആര്യങ്കാവില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. ഗുരുവായൂര്‍ – മധുര എക്‌സ്പ്രസ്സിന്റെ ബോഗികളാണ് വേര്‍പ്പെട്ടത്. ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം സംഭവം. ബോഗികള്‍ യോജിപ്പിച്ച ശേഷം 40 മിനിറ്റ് വൈകി ട്രെയിന്‍ യാത്ര തുടര്‍ന്നു ഓട്ടോമാറ്റിക് ബ്രേക് സിസ്റ്റം ഉണ്ടായിരുന്നതിനാല്‍ വേര്‍പെട്ട് മുന്നോട്ട് പോയ എഞ്ചിനോട് […]

Uncategorized

ജെ.സി.ഐ ഔട്ട്സ്റ്റാന്റിംഗ് യങ് ഇന്ത്യന്‍ അവാര്‍ഡ് ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക്

ജൂനിയര്‍ ചേംബര്‍ ഓഫ് ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്‌സണ്‍ ഇന്ത്യന്‍ പുരസ്‌ക്കാരത്തിനായി പൊളിറ്റിക്കല്‍/ലീഗല്‍/ ഗവണ്‍മെന്റ് അഫയേഴ്‌സ് കാറ്റഗറിയില്‍ (ദേശീയതലം) അഡ്വ.ചാണ്ടി ഉമ്മന്‍ എം.എല്‍.എയെ തെരഞ്ഞെടുത്തു. പുതുപ്പള്ളി എം.എല്‍.എ എന്ന നിലയിലും രാഷ്ട്രീയത്തിലുപരിയായി ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ എന്ന സംഘടനയിലൂടെ നടത്തുന്ന ജനോപകാരപ്രദമായ വിവിധ സാമൂഹിക – സാംസ്‌കാരിക – […]

Business

കൂപ്പുകുത്തി ഓഹരി വിപണി, ഒരു ശതമാനത്തിന്റെ ഇടിവ്; ബാങ്ക്, ഐടി ഓഹരികള്‍ ‘റെഡില്‍’

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനം ഇടിവോടെ ക്ലോസ് ചെയ്തു. ബാങ്ക്, ഐടി ഓഹരികളിലെ വില്‍പ്പന സമ്മര്‍ദ്ദമാണ് ഓഹരി വിപണിയെ ബാധിച്ചത്. അടുത്ത ആഴ്ച മുതല്‍ കമ്പനികളുടെ മൂന്നാം പാദ ഫലം പുറത്തുവന്ന് തുടങ്ങും. ഇതിന് മുന്നോടിയായി നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിയാന്‍ തയ്യാറായതാണ് […]

Keralam

ഇ പി ജയരാജന്റെ ആത്മകഥ വിവാദം: ഡിസി ബുക്സ് മുന്‍ മാനേജര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കൊച്ചി: പുസ്തകവിവാദത്തില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് ഡിസി ബുക്ക്‌സ് മുന്‍ പബ്ലിക്കേഷന്‍സ് വിഭാഗം മാനേജര്‍ ഇ വി ശ്രീകുമാര്‍. ഇ പി ജയരാജന്റെ പേരിലുള്ള പുസ്തക വിവാദത്തില്‍ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് നീക്കം. കേസിലെ ഒന്നാം പ്രതിയാണ് ശ്രീകുമാര്‍. വിഷയത്തില്‍ ഹൈക്കോടതി കോട്ടയം ഈസ്‌റ് പോലീസിനോട് വിശദീകരണം […]

District News

പെരിയ കൊലക്കേസ്‌; സിപിഎം ഗൂഢാലോചന നടത്തി നടപ്പാക്കിയ കൃത്യമെന്ന വാദം പൊളിഞ്ഞുവെന്ന് എൽഡിഎഫ് കൺവീനർ

കോട്ടയം: പെരിയ കേസ് വിധി അവസാന വിധിയെന്ന് കരുതുന്നില്ല എന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടി പി രാമകൃഷ്‌ണൻ. സിപിഎമ്മിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്ത പലരും ശിക്ഷിക്കപ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം ഗൂഢാലോചന നടത്തി നടപ്പാക്കിയ കൃത്യമെന്ന വാദം പൊളിഞ്ഞുവെന്നും അദ്ദേഹം […]

Keralam

‘എംടി പോയിട്ട് 10 ദിവസമായി ‘മറക്കാത്തത് കൊണ്ടാണല്ലോ വന്നത് മറക്കാന്‍ പറ്റാത്തത് കൊണ്ട്’ ; സിതാരയിലെത്തി മമ്മൂട്ടി

എം ടി വാസുദേവന്‍നായരുടെ വീട്ടിലെത്തി നടന്‍ മമ്മൂട്ടി. ഷൂട്ടിംഗ് തിരക്കുമായി ബന്ധപ്പെട്ട് നാട്ടിലില്ലാത്തതിനാല്‍ മരണ സമയത്ത് അദ്ദേഹത്തിന് എത്താന്‍ സാധിച്ചിരുന്നില്ല. രമേഷ് പിഷാരടിക്കൊപ്പമാണ് അദ്ദേഹം നടക്കാവിലെ എംടിയുടെ വസതിയായ സിതാരയില്‍ എത്തിയത്. എംടിയുടെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. എംടി പോയിട്ട് 10 ദിവസമായി. മറക്കാത്തത് കൊണ്ടാണല്ലോ വന്നത്. മറക്കാന്‍ […]

Keralam

‘പെരിയ ഇരട്ടക്കൊല ഉയർന്ന ലെവലിൽ നടപ്പിലാക്കിയത്’; പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ

മലപ്പുറം : ഉയർന്ന ലെവലിൽ നടപ്പാക്കിയ കൊലപാതകമാണ് പെരിയ ഇരട്ടക്കൊലക്കേസെന്ന് പികെ കുഞ്ഞാലിക്കുട്ടി. എംഎൽഎ ലെവലിലുള്ളയാള്‍ ഈ കേസിൽ ഉൾപ്പെട്ടുവെന്നുള്ളതാണ് ഈ കേസിനെ വ്യത്യസ്‌തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആസൂത്രിതമായി ഉയർന്ന ലെവലിൽ നടപ്പിലാക്കിയ ഒരു കൊലപാതകമാണ്. വളരെ ക്രൂരമായ കൊലപാതകമായിരുന്നു ഇത്. ഇതിന് ശിക്ഷ ലഭിച്ചുവെന്നുള്ളത് മാതൃകാപരമാണ്. കുടുംബത്തിൻ്റെ വികാരത്തെ […]