Business

പുതുവര്‍ഷത്തിന്റെ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന

കൊച്ചി: പുതുവര്‍ഷത്തിന്റെ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. പവന് 240 രൂപയാണ് വര്‍ധിച്ചത്. 57,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില വീണ്ടും 57,000 കടന്നത്. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 7180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് […]

Keralam

തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവ്, ശബരിമലയില്‍ 73, 588 പേർ ഇന്നലെ ദര്‍ശനം നടത്തി

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവ്. 73, 588 പേരാണ് ഇന്നലെ ദര്‍ശനം നടത്തിയത്. മകരവിളക്ക് പൂജകള്‍ക്കായി നട തുറന്ന ശേഷമുള്ള ആദ്യ രണ്ട് ദിനവും ഒരു ലക്ഷത്തിലധികം പേര്‍ ദര്‍ശനം നടത്തിരുന്നു. അതേസമയം ശബരിമല സന്നിധിയില്‍ നാദോപാസനയുമായി മട്ടന്നൂരും സംഘവും കഴിഞ്ഞ ദിവസമെത്തിയിരുന്നു. മക്കള്‍ക്കൊപ്പം എത്തിയാണ് മട്ടന്നൂര്‍ […]

Keralam

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഗവര്‍ണറായി അധികാരമേറ്റു

തിരുവനന്തപുരം: 23ാംമത് കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ രാവിലെ പത്തരയ്ക്ക് നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഉള്‍പ്പടെ ചടങ്ങില്‍ സംബന്ധിച്ചു. സത്യാപ്രതിജ്ഞാ ചടങ്ങിന് ശേഷം […]

Keralam

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പൂട്ടാറായ അനില്‍ അംബാനിയുടെ റിലയന്‍സ് കമേഴ്‌സ് ഫിനാന്‍ഷ്യല്‍ ലിമിറ്റഡില്‍ 2018ല്‍ കെഎഫ്‌സി 60 കോടി 80 ലക്ഷം രൂപ നിക്ഷേപിച്ചെന്നും ഇതുമൂലം സംസ്ഥാനത്തിന് പലിശയടക്കം 101 കോടി […]

India

ഭോപ്പാൽ ദുരന്തം: 40 വർഷങ്ങൾക്ക് ശേഷം യൂണിയൻ കാർബൈഡിലെ 337 മെട്രിക് ടൺ വിഷ മാലിന്യങ്ങള്‍ നീക്കം ചെയ്‌തു

ഭോപ്പാൽ: അയ്യായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ഭോപ്പാൽ വാതക ദുരന്തം നടന്ന് നാൽപത് വർഷങ്ങൾക്ക് ശേഷം യൂണിയൻ കാർബൈഡ് ഫാക്‌ടറിയിൽ നിന്നുള്ള അപകടകരമായ മാലിന്യങ്ങൾ നീക്കം ചെയ്‌തു. 337 മെട്രിക് ടൺ വിഷമാലിന്യങ്ങളാണ് 12 സീൽ ചെയ്‌ത കണ്ടെയ്‌നർ ട്രക്കുകളിലാക്കി നീക്കിയത്. ഭോപ്പാലിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള പിത്തംപൂരിലെ ധാർ […]

Keralam

ബിരുദതല പരീക്ഷ മെയ് മാസം മുതല്‍, സിലബസ് ജനുവരി പതിനഞ്ചിന്; പിഎസ് സി പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2025ലെ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പിഎസ് സി പ്രസിദ്ധീകരിച്ചു. 2024 ഡിസംബര്‍ 31 വരെ വിജ്ഞാപനം ചെയ്തതും ഇതിനകം പരീക്ഷകള്‍ നിശ്ചയിക്കാത്തതുമായ തസ്തികളുടെ സാധ്യതാ പരീക്ഷാ കലണ്ടറാണ് പിഎസ് സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. പൊതുപ്രാഥമിക പരീക്ഷകള്‍, ഒറ്റത്തവണ പരീക്ഷകള്‍, മുഖ്യപരീക്ഷകള്‍ എന്നിവയുടെ സമയക്രമമാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷാ കലണ്ടറില്‍ ഉള്‍പ്പെട്ട […]

Keralam

സ്‌കൂള്‍ കലാ – കായിക മേള അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിക്ക് സര്‍ക്കാര്‍: കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്‌കൂളുകള്‍ക്ക് വിലക്ക്

സംസ്ഥാനത്ത് സ്‌കൂള്‍ കലാ – കായിക മേള അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്. കുട്ടികളെയിറക്കി പ്രതിഷേധം സംഘടിപ്പിക്കുന്ന അധ്യാപകരെയും കുട്ടികളെയും വരും കാല മേളകളില്‍ വിലക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിലൂടെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കായികമേളയുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് കര്‍ക്കശമായ തീരുമാനങ്ങളിലേക്കെത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കായിക മേളയുടെ […]

Keralam

മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ചുള്ള എ വിജയരാഘവന്റെ പ്രസംഗം: സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ചുള്ള സിപിഐഎം പി ബി അംഗം എ വിജയരാഘവന്റെ പ്രസംഗത്തിന് എതിരെ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ വിമര്‍ശനം. തൊഴില്‍ എടുക്കുന്നവരെ അപമാനിക്കുന്ന തരത്തിലുള്ള വിമര്‍ശനം ശരിയല്ലെന്ന് ആയിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. ഉദ്ഘാടന പ്രസംഗത്തില്‍ മാധ്യമ പ്രവര്‍ത്തകരെ മാപ്രകള്‍ എന്ന് പലവട്ടം […]

World

യുകെയിൽ സമരം ഒഴിവാക്കാൻ തീവ്രശ്രമം; നഴ്സുമാർക്കും അധ്യാപകർക്കും കൂടുതൽ ശമ്പള വർധനവിന് സാധ്യത

ഹെറിഫോഡ് : നഴ്സുമാരും അധ്യാപകരും ഉൾപ്പടെ പൊതുമേഖലയിലെ ജീവനക്കാർക്ക് 4.75 ശതമാനത്തിനും ആറു ശതമാനത്തിനും ഇടയിലുള്ള ശമ്പള വർധനവായിരുന്നു ലേബർ പാർട്ടി തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തത്. എന്നാൽ, ഭരണത്തിലേറി, രാജ്യത്തിന്റെ യഥാർത്ഥ അവസ്ഥ മനസിലായതോടെ സർക്കാർ അടുത്ത വർഷത്തേക്ക് നിർദ്ദേശിച്ചത് 2.8 ശതമാനം ശമ്പള വർധനവ് മാത്രമായിരുന്നു. ഇതോടെ […]

Health

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു മാസത്തിനകം ത്വക്ക്‌ ബാങ്ക്‌ ; രണ്ടാംഘട്ടമായി കോട്ടയം മെഡിക്കൽ കോളേജിലും

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ത്വക്ക്‌ ബാങ്ക്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ആരംഭിക്കും. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ അന്തിമഘട്ടത്തിലാണെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭിക്കാൻ കെ സോട്ടോയുടെ അനുമതി നേടിയശേഷം മറ്റ് നടപടിക്രമംപാലിച്ച് ഒരു മാസത്തിനകം കമീഷൻ ചെയ്യും. രണ്ടാംഘട്ടം കോട്ടയം മെഡിക്കൽ കോളേജിലും […]