Keralam

ബോബി ചെമ്മണ്ണൂർ പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതി; നടി ഹണി റോസിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ, നടി ഹണി റോസിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ബോബി ചെമ്മണൂർ പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത് പ്രകാരമുള്ള വകുപ്പ് ചുമത്തുന്നതും സെൻട്രൽ പോലീസിന്റെ പരിഗണനയിലാണ്. അതേസമയം നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായ […]

Keralam

എംആർ അജിത് കുമാറിന് തിരിച്ചടി; കൂടുതൽ വ്യക്തത വേണം, വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് മടക്കി ഡയറക്ടർ ‌‌

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മടക്കി അയച്ച് ഡയറക്ടർ. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് എസ്പിയാണ് അന്വേഷണം നടത്തിയത്. കൂടുതൽ അന്വേഷണം നടത്തി ഫയലുമായി […]

Keralam

രൂപസാദൃശ്യമില്ലെന്ന് വിമർശനം; സി.പി.ഐ ആസ്ഥാനത്തെ എം.എൻ. ഗോവിന്ദൻ നായരുടെ പ്രതിമ മാറ്റി സ്ഥാപിച്ചു

രൂപസാദൃശ്യമില്ലെന്ന വിമർശനം ശക്തമായതോടെ സി.പി.ഐ ആസ്ഥാനത്തെ എം.എൻ.ഗോവിന്ദൻ നായരുടെ പ്രതിമ മാറ്റി സ്ഥാപിച്ചു. പുതിയ പ്രതിമയിൽ പരിഷ്കാരമൊന്നും വരുത്താൻ നിൽക്കാതെ പാർട്ടി ആസ്ഥാനത്തുണ്ടായിരുന്ന പഴയ പ്രതിമ തന്നെ സ്ഥാപിക്കുകയാണ് ചെയ്തത്. ഡിസംബർ 27നാണ് സി.പി.ഐ ആസ്ഥാന മന്ദിരത്തിൻെറ വലത് ഭാഗത്തായി എം.എൻ.ഗോവിന്ദൻ നായരുടെ പുതിയ പ്രതിമ അനാഛാദനം ചെയ്തത്. […]

Keralam

വൻ തീപിടിത്തം, വണ്ടിപ്പെരിയാറിൽ 5 കടകളും കമ്പ്യൂട്ടർ സെന്ററും ഡ്രൈവിങ് സ്കൂളും കത്തി നശിച്ചു

തൊടുപുഴ: വണ്ടിപ്പെരിയാറിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. പശുമല ടൗണിലെ കെആർ ബിൽഡിങിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ ആയതിനാൽ കെട്ടിടത്തിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. തീ പടർന്നു പിടിച്ചതോടെ വൻ നാശനഷ്ടമാണ് സംഭവിച്ചത്. 5 കടകളും കമ്പ്യൂട്ടർ സെന്ററും ഡ്രൈവിങ് സ്കൂളും കത്തി […]

Keralam

ഭാവഗായകന് കേരളത്തിന്റെ സ്മരണാഞ്ജലി; പി.ജയചന്ദ്രന്റെ സംസ്കാരം ഇന്ന്

അന്തരിച്ച ഭാവ ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് ചേന്ദമംഗലത്തെ പാലിയത്ത് തറവാട്ട് വീട്ടുവളപ്പിൽ ആണ് സംസ്കാര ചടങ്ങുകൾ നടക്കുക. പൂങ്കുന്നത്തെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ടുമണിയോടെയായിരിക്കും പറവൂരിലേക്ക് കൊണ്ടുപോവുക. ഇരിങ്ങാലക്കുടയിൽ ജയചന്ദ്രൻ പഠിച്ച നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് […]

India

ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ ഡിഎംകെ മത്സരിക്കും; കോൺഗ്രസിൽ നിന്ന് സീറ്റ് ഏറ്റെടുത്തു

തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ ഡിഎംകെ മത്സരിക്കും. കോൺഗ്രസിൽ നിന്ന് ഡിഎംകെ സീറ്റ്‌ ഏറ്റെടുത്തു. എം കെ സ്റ്റാലിൻ അഭ്യർത്ഥിച്ചത് കൊണ്ടാണ് സീറ്റ് വീട്ടുനൽകുന്നതെന്ന് കോൺഗ്രസ്‌ പ്രസിഡന്റ്‌ സെൽവപെരുന്തഗെ പറഞ്ഞു.മണ്ഡലത്തിലെ ഡിഎംകെ നേതാക്കൾ സ്റ്റാലിനെ കണ്ട് സീറ്റ്‌ ഡിഎംകെ സീറ്റ്‌ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തിൽ പ്രമുഖസ്ഥാനാർഥികൾ […]

India

പഞ്ചാബിൽ ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റു മരിച്ചു

പഞ്ചാബിൽ ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റു മരിച്ചു. ലുധിയാന വെസ്റ്റ് എംഎൽഎ ഗുർപ്രീത് ഗോഗിയാണ്‌ മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.രാത്രി 12 മണിയോടെയാണ് സംഭവം. ഡിഎംസി ആശുപത്രിയിൽ മരണം സ്ഥിരീ കരിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജസ്കരൻ സിംഗ് തേജ അറിയിച്ചു. എങ്ങനെ വെടിയേറ്റുവെന്നത് വ്യക്തമല്ല. […]

District News

വിദ്വേഷ പരാമർശം; പി.സി ജോർജിനെതിരെ കേസെടുത്തു

കോട്ടയം: വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജിനെതിരെ കേസെടുത്തു. യൂത്ത് ലീഗ് നല്കിയ പരാതിയിൽ ഈരാറ്റുപേട്ട പോലീസാണ് കേസെടുത്തത്. ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു പിസി ജോർജിന്റെ പരാമർശം. മതസ്പർധ വളർത്തൽ കലാപാഹ്വാനം എന്നിവയ്ക്കാണ് കേസ്. വിവാദമായതിന് പിന്നാലെ സോഷ്യൽ മീഡിയായിലൂടെ പി സി ജോർജ് […]

India

മമത ബാനർജി കേരളത്തിലേക്ക്

പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനർജി ഈ മാസം അവസാനം കേരളത്തിൽ എത്തും. പി വി അൻവർ തൃണമൂൽ കോൺഗ്രസിന്റെ കേരള കോർഡിനേറ്ററായി ചുമതലയേറ്റത്തിന് പിന്നാലെയാണ് മമത കേരളത്തിൽ എത്തുന്നത്. അൻവർ എംഎൽഎ തൃണമൂലിനൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ എംഎൽഎ ആയ പി വി […]

Business

ഇനി ഭക്ഷണം 10 മിനിറ്റിൽ എത്തും ; പുതിയ ആപ്പ് അവതരിപ്പിച്ച് സ്വിഗി

പലവ്യഞ്ജനങ്ങൾ പോലെ ഭക്ഷണവും അതിവേഗം എത്തിക്കാനായി പുതിയ ആപ്പ് പുറത്തിറക്കി സ്വിഗി . സ്‌നാക്ക് (SNAAC )എന്ന് പേരിട്ടിരിക്കുന്ന അപ്ലിക്കേഷൻ വഴി പത്തുമിനിട്ടിനുളിൽ ഭക്ഷണം വീട്ടിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത് . ജനുവരി 7ന് ആണ് ആപ്പ് ലോഞ്ച് ചെയ്തത്. നിലവിൽ ബംഗളുരുവിൽ മാത്രം പ്രവർത്തനം ആരംഭിച്ചിരിക്കുന്ന സേവനം മറ്റ് […]