Keralam

സംസ്ഥാനത്തിന്റെ പുതിയ ഗവർണർ കേരളത്തിലെത്തി; സത്യപ്രതിജ്ഞ നാളെ

നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാ സ്പീക്കർ എ എൻ ഷസീറും മന്ത്രിമാരും ചേർന്ന് രാജേന്ദ്ര വിശ്വനാഥ് അർലേകറെ സ്വീകരിച്ചു. നാളെ രാവിലെ 10.30 നു രാജ്ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ […]

Health

‘കേരളത്തില്‍ ആദ്യമായി സ്‌കിന്‍ ബാങ്ക്, പൊള്ളലേറ്റവര്‍ക്ക് ലോകോത്തര ചികിത്സ നൽകും’: മന്ത്രി വീണാ ജോര്‍ജ്

കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌കിന്‍ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കിന്‍ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണ്. കെ സോട്ടോയുടെ അനുമതി ഉടന്‍ ലഭ്യമാക്കി മറ്റ് നടപടിക്രമങ്ങള്‍ പാലിച്ച് […]

Keralam

‘സമാഹരിച്ചത് 3.56 കോടി രൂപ, സാരിക്ക് 1,600 രൂപ വാങ്ങിയിട്ടില്ല, എല്ലാവര്‍ക്കും ഗിന്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും’

തൃശൂര്‍: കലൂര്‍ സ്‌റ്റേഡിയത്തിലെ നൃത്തപരിപാടിയുമായി ബന്ധപ്പെട്ടു നടക്കുന്നത് കുപ്രചാരണങ്ങളാണെന്ന് സംഘാടകരായ മൃദംഗ വിഷന്‍ പ്രൊപ്പറേറ്റര്‍ നികോഷ് കുമാര്‍. പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്കുണ്ടായ അപകടത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. എല്ലാ അനുമതിയും വാങ്ങിയാണു പരിപാടി നടത്തിയത്. കുട്ടികളില്‍നിന്ന് സാരിക്ക് 1,600 രൂപ വാങ്ങിയിട്ടില്ല. 390 രൂപ മാത്രമാണ് ഈടാക്കിയതെന്നും നികോഷ് […]

Keralam

‘ഹരിവരാസന പുരസ്‌കാരം’ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്; മകരവിളക്ക് ദിനത്തില്‍ സമ്മാനിക്കും

തിരുവനന്തപുരം: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹരിവരാസന പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി അര്‍ഹനായി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. റവന്യൂ-ദേവസ്വം സെക്രട്ടറി ടി വി അനുപമ, […]

Keralam

അദാലത്തുകളില്‍ തീര്‍പ്പാക്കിയത് 12,738 പരാതികള്‍, ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരും: പിണറായി വിജയന്‍

തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനുള്ള ശ്രമം കൂടുതല്‍ ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ 49 അദാലത്തുകളാണ് പൂര്‍ത്തീകരിച്ചത്. ഇനി 29 അദാലത്തുകളാണ് ബാക്കിയുള്ളത്. ഇന്നലെ വരെ അദാലത്തിലേക്ക് 36,931 പരാതികളാണ് ആകെ ലഭിച്ചത്. ഇതില്‍ 12,738 പരാതികള്‍ക്ക് തീര്‍പ്പുകല്‍പ്പിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 19,253 പരാതികളില്‍ തുടര്‍ […]

Keralam

പുതുവത്സരത്തിന് കേരളം കുടിച്ചത് 108 കോടിയുടെ മദ്യം; കൂടുതല്‍ വില്‍പ്പന രവിപുരം ഔട്ട്‌ലെറ്റില്‍

തിരുവനന്തപുരം: പുതുവത്സരത്തിന് കേരളം കുടിച്ചത് 108 കോടിയുടെ മദ്യം. പുതുവത്സര തലേന്നായ ഇന്നലെ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ധന. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത് 96. 42 കോടിയുടെ മദ്യമാണ്. കൂടുതല്‍ മദ്യം വിറ്റത് കൊച്ചി രവിപുരം ഔട്ട്‌ലെറ്റിലാണ്. കഴിഞ്ഞ വര്‍ഷം പുതുവര്‍ഷത്തലേന്ന് […]

Keralam

‘യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ല, വനിതാ മെമ്പർഷിപ്പ് 16% മാത്രം’; സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി

യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ലെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്. പാർട്ടിയിൽ പതിനാറ് ശതമാനമാണ് വനിത മെമ്പർഷിപ്പ്. ഇത് പോരായ്മയാണെന്നും ഇ എൻ മോഹൻദാസ് പറഞ്ഞു. പാർട്ടി കേഡർമാർക്ക് രാഷ്ട്രീയ, സംഘടനാ പരിശീലനം നൽകുന്നതിൽ അപര്യാപ്തതയുണ്ടായെന്നും ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച അവലോകന റിപ്പോർട്ടിൽ പറയുന്നു.ജില്ലാ […]

Keralam

വയനാട് പുനരധിവാസം നിർമ്മാണ ചുമതല ഊരാളുങ്കലിന്; നിർമ്മാണ മേൽനോട്ടം കിഫ്കോണിന്

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ പുനരധിവാസത്തിന്റെ നിർമാണ ചുമതല ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക്. കിഫ്കോണിനാണ് നിർമാണ മേൽനോട്ടം. 750 കോടി രൂപയിൽ രണ്ട് ടൗൺഷിപ്പുകളാണ് നിർമ്മിക്കുക. ആയിരം സ്ക്വയർ ഫീറ്റുള്ള വീടുകളാകും നിർമ്മിക്കുക. പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പുനരധിവാസ പദ്ധതി വിശദീകരിച്ച് അൽപ്പസമയത്തിനകം മുഖ്യമന്ത്രി പിണറായി വിജയൻ […]

Keralam

പരോളില്‍ സിപിഐഎം ഇടപെടാറില്ല; കൊടി സുനിയുടെ പരോളിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എം വി ഗോവിന്ദന്‍

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ നല്‍കിയതിനെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പരോള്‍ തടവുകാരന്റെ അവകാശമാണ്. ആര്‍ക്കെങ്കിലും പരോള്‍ നല്‍കുന്നതില്‍ സിപിഐഎം ഇടപെടാറില്ലെന്നും എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.  പരോള്‍ തടവുകാരന്റെ അവകാശമാണെന്ന എം വി ഗോവിന്ദന്റെ മറുപടിയിലൂടെ വിഷയത്തിലെ സിപിഐഎം നിലപാട് […]

Keralam

ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ സഞ്ചാരികള്‍ക്ക് പകര്‍ന്നു നൽകാൻ ‘ശ്രീനാരായണഗുരു മൈക്രോസൈറ്റ്’ തയ്യാറാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

ടൂറിസം വകുപ്പ് ‘ശ്രീനാരായണഗുരു മൈക്രോസൈറ്റ്’ തയ്യാറാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ കേരളത്തിലെത്തുന്ന ലോകത്തില്‍ എവിടെയും ഉളള സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നതിനു വേണ്ടി ഒരു പ്രത്യേക മൈക്രോസൈറ്റ് രൂപീകരിക്കുവാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട് എന്നും ടൂറിസം വകുപ്പ് ശ്രീനാരായണഗുരു മൈക്രോസൈറ്റ് തയ്യാറാക്കുന്ന വിവരം […]