Keralam

മെമ്മോക്ക് മറുപടി നല്‍കുകയാണ് ആദ്യം ചെയ്യേണ്ടത്; എന്‍ പ്രശാന്തിന് മറുപടി നല്‍കി ചീഫ് സെക്രട്ടറി

എന്‍ പ്രശാന്തിന് മറുപടി നല്‍കി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. കുറ്റാരോപണ മെമോക്ക് മറുപടി നല്‍കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും, അതിന് ശേഷം രേഖകള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥന് അവസരം ഉണ്ടാകുമെന്ന് ചീഫ് സെക്രട്ടറി മറുപടിയില്‍ വ്യക്തമാക്കുന്നു. എന്‍ പ്രശാന്തിന് മറുപടി നല്‍കാനുള്ള സമയം 15 ദിവസം നീട്ടി.  സമൂഹമാധ്യമങ്ങളിലൂടെ പ്രശാന്ത് […]

Keralam

മലയാളത്തിന്റെ ഭാവഗായകന്‍; പി ജയചന്ദ്രന്‍ അന്തരിച്ചു

മലയാളികളുടെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. തൃശൂര്‍ അമല ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി ഏറെനാള്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള ഒരു മലയാളി പിന്നണിഗായകനാണ്‌ ജയചന്ദ്രൻ. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. […]

World

യുകെ, ഹെറിഫോഡ് മലയാളി അസോസിയേഷന്റെ(ഹേമ) ക്രിസ്മസ് – പുതുവത്സരാഘോഷം ‘നക്ഷത്ര രാവ് 2K25’ ശനിയാഴ്ച്ച

ഹെറിഫോഡ്: ഹെറിഫോഡ് മലയാളി അസോസിയേഷന്റെ(ഹേമ) ക്രിസ്മസ് – പുതുവത്സരാഘോഷം ‘നക്ഷത്ര രാവ്’ ജനുവരി 11 ശനിയാഴ്ച്ച നടക്കും. ഹെറിഫോഡിലെ സെന്റ് മേരീസ് RC ഹൈസ്കൂളിൽ വൈകുന്നേരം 3 മണിക്ക് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. പാട്ടും, നൃത്തവും സ്നേഹവിരുന്നുമായി ആഘോഷങ്ങളുടെ ഒരു രാത്രിയാണ് ഹെറിഫോർഡിലെ മലയാളികൾക്കായി അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്. ഹെറിഫോഡിലെ […]

Keralam

ബോബി ചെമ്മണ്ണൂരിന്‍റെ ആരോഗ്യനില തൃപ്തികരം; പോലീസ് വാഹനം തടഞ്ഞ് ആളുകളുടെ പ്രതിഷേധം

നടി ഹണി റോസിന്‍റെ ലൈംഗികാധിക്ഷേ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ വൈദ്യ പരിശോധന പൂര്‍ത്തിയായി. ബോബി ചെമ്മണ്ണൂരിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും എക്സറേ, ഇസിജി, ഓക്സിജൻ ലെവൽ, ബ്ലഡ് പ്രഷര്‍ എന്നിവ സാധാരണ നിലയിലായണെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. കോടതിയിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് വൈദ്യ പരിശോധന നടത്തിയത്. […]

India

‘ഇനി ഭാരത് സീരിസിൽ കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം’, രാജ്യത്ത് എവിടേയും ഉപയോഗിക്കാം

ഭാരത് സീരിസ് പ്രകാരം കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നൽകിയത്. കേന്ദ്രം നടപ്പാക്കിയ ബി എച്ച് രജിസ്ട്രേഷനുള്ള വാഹനങ്ങൾ മറ്റ് സംസ്ഥാനത്തേക്ക് പോകുമ്പോൾ വീണ്ടും രജിസ്ട്രേഷൻ ആവശ്യമില്ല. സംസ്ഥാന രജിസ്ട്രേഷനുളള വാഹനങ്ങൾ ഒരു വർഷത്തിലധികം മറ്റൊരു സംസ്ഥാനത്ത് ഓടിക്കാൻ രജിസ്ട്രേഷൻ മാറ്റേണ്ടതുണ്ട്. ഒരു സംസ്ഥാനത്തുനിന്നു […]

District News

വയനാട് ഡിസിസി ട്രഷററുടെ മരണം; അന്വേഷണം രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടിയാകരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

കോട്ടയം: വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയൻ്റെ മരണത്തില്‍ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. മരണ ശേഷം ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ കോൺഗ്രസിൻ്റെ അന്വേഷണ സമിതി കുടുംബത്തോടൊപ്പം മാധ്യമങ്ങളെ കണ്ട ശേഷം പോലീസ് കേസെടുത്തിൽ ദുരൂഹതയുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ആരോപിച്ചു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. കോൺഗ്രസിനെ […]

Uncategorized

‘ബാര്‍ കോഡ് പതിപ്പിക്കും; റോഡില്‍ വാഹനങ്ങളെ നിരീക്ഷിക്കാന്‍ ജിയോ ഫെന്‍സിങ്’

തിരുവനന്തപുരം: കേരളത്തില്‍ ജിയോ ഫെന്‍സിങ് നടപ്പാക്കി വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍. വാഹനങ്ങളില്‍ ബാര്‍ കോഡ് പതിപ്പിക്കും, റോഡില്‍ പലയിടങ്ങളിലായി സ്ഥാപിക്കുന്ന ജിയോ ഫെന്‍സിങ് വഴി വാഹനങ്ങളുടെ വേഗത കണക്കാക്കും. അമിതവേഗതയില്‍ കടന്നുപോകുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ ഗതാഗത നിയമലംഘനത്തിനും […]

Uncategorized

‘എല്ലാ ദിവസവും രാവിലെ 12 മുതൽ ഉച്ചയ്ക്ക് 12 വരെ അൺലിമിറ്റഡ് ഇന്റർനെറ്റ്’, പുത്തൻ പ്ലാൻ ആഘോഷമാക്കി Vi യൂസേഴ്‌സ്

സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ(വിഐ) ഉപഭോക്താകൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ്. അർദ്ധരാത്രി 12 മുതൽ ഉച്ചയ്ക്ക് 12 വരെ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത ഡാറ്റ വാഗ്ദാനം ചെയ്യുന്ന വാർഷിക റീചാർജ് പ്ലാനുകൾ പുറത്തിറക്കി. ദി ഇക്കണോമിക് ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.3,599 രൂപ, 3,699 രൂപ, […]

Local

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വയോജന ഫെസ്റ്റ് നാളെ നടക്കും

അതിരമ്പുഴ: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്കായി സംഘടിപ്പിക്കുന്ന കലാമേള ജനുവരി 10 വെള്ളിയാഴ്ച നടക്കും. രാവിലെ 10 മണിക്ക് അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫെസ്റ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജോസഫ് അമ്പലക്കുളം ഉദ്ഘാടനം ചെയ്യും. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹസീന സുധീർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം […]

Local

അതിരമ്പുഴ പള്ളി തിരുനാൾ; നവദിന തിരുനാളൊരുക്കം നാളെ മുതൽ

അതിരമ്പുഴ : അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള നവദിന മധ്യസ്ഥ പ്രാർഥനയും വിശുദ്ധ കുർബാനയും നാളെ ആരംഭിക്കും. ഈ മാസം 10,11നും 13 മുതൽ 18 വരെയും ദിവസവും രാവിലെ ഏഴിനും വൈകുന്നേരം അഞ്ചിനും ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന എന്നിവ […]