Keralam

സംസ്ഥാനത്തിന്റെ പുതിയ ഗവർണർ ഇന്നെത്തും; സത്യപ്രതിജ്ഞ നാളെ

സംസ്ഥാനത്തിന്റെ പുതിയ ഗവർണർ രാജേന്ദ്ര അർലേക്കർ ഇന്ന് വൈകിട്ട് കേരളത്തിലെത്തും. വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ സ്വീകരിക്കും. നാളെ രാവിലെ 10.30നാണു രാജ്ഭവനിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. നിയുക്ത കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ഇന്ന് വൈകിട്ട് അഞ്ചു മണിക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നത്. മുഖ്യമന്ത്രി പിണറായി […]

Keralam

നടൻ വിജയിയെ നേരിൽ കാണാൻ ചെന്നൈയിലേക്ക് കാൽനടയാത്രയുമായി ഉണ്ണിക്കണ്ണൻ

നടൻ വിജയിയെ നേരിൽ കാണാൻ ചെന്നൈയിലേക്ക് കാൽനടയാത്രയുമായി ഉണ്ണിക്കണ്ണൻ. നടൻ വിജയിയുടെ കടുത്ത ആരാധകനാണ് ഇയാൾ. കഴിഞ്ഞ കുറേക്കാലമായി വിജയിയെ കാണാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഉണ്ണിക്കണ്ണന്റെ വാർത്തകൾ തമിഴ് മാധ്യമങ്ങളിലും ഇടം നേടിയിരുന്നു. രാവിലെ അഞ്ചരക്കാണ് ഇയാൾ യാത്ര തുടങ്ങിയത്. പുലർച്ചെ യാത്ര തിരിച്ച ഉണ്ണിക്കണ്ണന്റെ ഫോട്ടോകളും വിഡിയോകളും സോഷ്യൽ […]

Keralam

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ; പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം; എസ്റ്റേറ്റുകളിൽ സർവേ തുടങ്ങി

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കും. മുപ്പത് സുപ്രധാന തീരുമാനങ്ങൾ മന്ത്രിസഭാ യോഗം കൈക്കൊണ്ടു. മൂന്നരയ്ക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.അതേസമയം, ടൗൺഷിപ്പ് നിർമാണവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റുകളിൽ സർവേ തുടങ്ങി. കൃഷി, വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനയാണ് നടക്കുന്നത്. […]

Keralam

ആമയിഴഞ്ചിൻ തോട്ടിലെ മാലിന്യ നീക്കം: റെയിൽവേയുടെ ശരിയായ സമീപനമല്ല; വിമർശനവുമായി തിരുവനന്തപുരം കോർപറേഷൻ

മാലിന്യ നിക്ഷേപത്തിൽ റെയിൽവേക്കെതിരെ വീണ്ടും തിരുവനന്തപുരം കോർപറേഷൻ. ആമയിഴഞ്ചിൻ തോട്ടിലെ മാലിന്യ നീക്കത്തിൽ റെയിൽവേയുടെ ഭാഗത്ത് നിന്ന് ആദ്യഘട്ടം മുതലേ നല്ല ഇടപെടലായിരുന്നില്ല. ഇപ്പോഴും റെയിൽവേയുടേത് ശരിയായ സമീപനമല്ലെന്ന് ന​ഗരസഭ കുറ്റപ്പെടുത്തി. റെയിൽവെ 10 ലോഡ് മാലിന്യങ്ങൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ചുവെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. […]

Keralam

‘രാജ്യത്തിന്റെ രാഷ്ട്രീയ ഘടന അപകടകരമായ രീതിയിൽ, തീവ്ര ഹിന്ദുത്വം മുസ്ലിം വിരുദ്ധമാണ്’; എ. വിജയരാഘവൻ

രാജ്യത്തിന്റെ രാഷ്ട്രീയ ഘടന അപകടകരമായ രീതിയിൽ മുന്നോട്ട് പോകുന്നുവെന്ന് സിപിഐഎം നേതാവ് എ വിജയരാഘവൻ. ആർഎസ്എസ് പിന്നിൽ നിന്ന് നിയന്ത്രിക്കുന്ന ബിജെപിയാണ് രാജ്യം ഭരിക്കുന്നത്. ഹിന്ദുത്വ അജൻഡയാണ് അവർ നടപ്പിലാക്കുന്നത്. തീവ്ര ഹിന്ദുത്വം മുസ്ലിം വിരുദ്ധമാണ്. ഒരു മുസ്ലിമായ വ്യക്തി ഒരു കേസിൽ പ്രതിയായാൽ അദ്ദേഹത്തിന്റെ വീട് തകർക്കുന്നു. […]

Keralam

ഉമ തോമസിന്റെ നിലയില്‍ പുരോഗതി; ശരീരമാകെ ചലിപ്പിച്ചു, നേരിയ ശബ്ദത്തില്‍ സംസാരിച്ചു, വെന്റിലേറ്റര്‍ പിന്തുണ കുറച്ചുവരുന്നെന്ന് ഡോക്ടര്‍മാര്‍

കലൂര്‍ സ്‌റ്റേഡിയത്തില്‍ നിന്നു വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎല്‍എയുട നിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. ശരീരമാകെ ചലിപ്പിച്ചെന്നും നേരിയ ശബ്ദത്തില്‍ സംസാരിച്ചെന്നും ആശ്വാസാവഹമായ പുരോഗതി ഉള്ളതായും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. മകനെ ഉള്‍പ്പെടെ തിരിച്ചറിഞ്ഞെന്നും വെന്റിലേറ്റര്‍,സഡേഷന്‍ സപ്പോര്‍ട്ട് കുറച്ചു വരുകയാണ്. തലയിലെ […]

Health

ചർമ്മത്തിനും ശരീരത്തിനും ഒരുപോലെ ബെസ്റ്റാണ് ഗ്രീൻ ആപ്പിൾ; ആരോഗ്യ ഗുണങ്ങൾ നിരവധി

പോഷക ഗുണങ്ങളുടെ കലവറയാണ് ഗ്രീൻ ആപ്പിൾ. വിറ്റാമിൻ സി, നാരുകൾ, കാത്സ്യം, അയേൺ, മഗ്നീഷ്യം, ഫോസ്‌ഫറസ്, കോപ്പർ, പൊട്ടാസ്യം, സിങ്ക് തുടങ്ങിയവ ഗ്രീൻ ആപ്പിളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പതിവായി ഗ്രീൻ ആപ്പിൾ കഴിക്കുന്നത് എല്ലുകൾക്ക് ബലം നൽകാനും കാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കും. ചുവന്ന ആപ്പിളിൽ ഉള്ളതിനേക്കാൾ ഉയർന്ന […]

Business

പുതുവര്‍ഷത്തിലും ഡോളറിനെതിരെ രൂപ കൂപ്പുകുത്തി

ന്യൂഡല്‍ഹി: പുതുവര്‍ഷത്തിലും ഡോളറിനെതിരെ രൂപ കൂപ്പുകുത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ അഞ്ചുപൈസയുടെ നഷ്ടത്തോടെ 85.69 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ ഇടിഞ്ഞത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും വിദേശ മൂലധനത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയെ ബാധിച്ചത്. ചൊവ്വാഴ്ച 12 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. ഡോളര്‍ ഒന്നിന് 85.64 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ […]

Keralam

തൃശൂരിലെ യുവാവിന്റെ കൊലപാതകം കഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തതിന്: 14കാരന് ശക്തമായ ക്രിമിനൽ പശ്ചാത്തലം

പുതുവത്സര രാത്രി തൃശ്ശൂർ തെക്കിൻകാട് മൈതാനത്ത് യുവാവിനെ കൊലപ്പെടുത്തിയതിന് കാരണം പ്രതികൾ കഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നെന്ന് പോലീസ്. തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനെ(30)യാണ് കുത്തിക്കൊന്നത്. ഇന്നലെ രാത്രി 8:45 നായിരുന്നു സംഭവം. കഞ്ചാവിന്റെ മണം വന്നതിനെത്തുടർന്ന് ലിവിൻ ഇത് ചോദ്യം ചെയ്ത് […]

District News

ആത്മകഥ വിവാദത്തിൽ ഡിസി ബുക്‌സിനെതിരെ പോലീസ് കേസ്; മുന്‍ പബ്ലിക്കേഷന്‍ വിഭാഗം മേധാവി ഒന്നാം പ്രതി

കോട്ടയം: ഇ പി ജയരാജൻ്റെ ആത്മകഥ വിവാദത്തിൽ ഡിസി ബുക്‌സിനെതിരെ പോലീസ് കേസെടുത്തു. കോട്ടയം ഈസ്‌റ്റ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. ഡിസി ബുക്‌സിൻ്റെ മുന്‍ പബ്ലിക്കേഷന്‍ വിഭാഗം മേധാവി എവി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ഇയാളെ നേരത്തേ ഡിസി ബുക്‌സ് സസ്‌പെൻഡ് ചെയ്‌തിരുന്നു. ഡിസി രവിയെയും ജീവനക്കാരെയും വീണ്ടും […]