India

രാജീവ്‌ ഗാന്ധി പ്രഥമ പ്രവാസി പുരസ്‌കാരം കെ.സി വേണുഗോപാലിന്

മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ പേരിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) കുവൈത്ത് ദേശീയ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ പ്രവാസി പുരസ്‌കാരം എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിക്ക്. പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതത്തിലെ ജനകീയതയും കറപുരളാത്ത പ്രവർത്തന ശൈലിയും […]

Keralam

പാർട്ടിയെ ദുർബലമാക്കാനുള്ള ശ്രമത്തിന് കെ ഇ ഇസ്മയിൽ നിന്നുകൊടുക്കില്ലെന്നാണ് വിശ്വാസം; ബിനോയ് വിശ്വം

പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മുതിർന്ന നേതാവ് കെ ഇ ഇസ്മായിലിനെ മുൻനിർത്തി ഭിന്നത ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. സമാന്തര പാർട്ടി പ്രവർത്തനം പ്രോത്സാഹിപ്പിക്കില്ല. കെ ഇസ്മയിൽ പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവാണ്. അനുഭവസമ്പത്തും പരിചയവും ഉള്ള ഇസ്മയിൽ സമാന്തര പാർട്ടി പ്രവർത്തനവുമായി മുന്നോട്ടു […]

Keralam

ബിജെപിയുടെ പുതിയ അധ്യക്ഷൻ തിങ്കളാഴ്ച ചുമതല ഏൽക്കും

ബി ജെ പി സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക ഞായറാഴ്ച സമർപ്പിക്കും. തിങ്കളാഴ്ച പുതിയ അധ്യക്ഷൻ ചുമതല ഏൽക്കും.കേന്ദ്ര ഭരണാധികാരി പ്രഹ്ലാദ് ജോഷി അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. കേന്ദ്ര നേതൃത്വത്തിന് മാത്രം അറിയാവുന്ന രഹസ്യമായി അതുതുടരുകയാണ്.ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകുകയും വിവിധ തലത്തിലുള്ള കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്ത […]

District News

കോട്ടയം താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ബാങ്കേഴ്സ് മീറ്റ് -ലോൺ മേള നടത്തി

കോട്ടയം: കോട്ടയം താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ചൈതന്യ പ്ലാസ്റ്ററൽ സെന്റർ വച്ചു ബാങ്കേഴ്സ് മീറ്റ് നടത്തി . ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ആര്യ രാജൻ മീറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ  മിനിമോൾ സി ജി,മേരി ജോർജ്,  വിവേക് പി നായർ […]

Keralam

‘പറഞ്ഞതിൽ എല്ലാം ഉറച്ചുനിൽക്കുന്നു; കമ്മ്യൂണിസ്റ്റുകാരനായി തുടരും’; കെ ഇ ഇസ്മയിൽ

പാർട്ടിയിൽ നിന്ന് നടപടി നേരിട്ടിട്ടും പി.രാജുവിന് എതിരായ അച്ചടക്ക നടപടി സംബന്ധിച്ച പ്രതികരണത്തിൽ ഉറച്ച് മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മയിൽ. പറഞ്ഞതിൽ എല്ലാം ഉറച്ചുനിൽക്കുന്നെന്നും ചില നേതൃത്വങ്ങൾ വരുമ്പോൾ അങ്ങനെയൊക്കെ ഉണ്ടാകുമെന്നുമാണ് കെ.ഇ ഇസ്മയിലിൻ്റെ പ്രതികരണം. അവസരവാദി അല്ലെന്നും കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും കെ.ഇ.ഇസ്മയിൽ വ്യക്തമാക്കി. സമ്മേളന […]

Keralam

മന്ത്രി വീണാ ജോർജുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി ജെ പി നഡ്ഡ

ആരോഗ്യമന്ത്രി വീണാ ജോർജുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി കേന്ദ്രമന്ത്രി ജെ പി നഡ്ഡ. അടുത്താഴ്ച തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി കൂടിക്കാഴ്ച നടത്തിയേക്കും. ഇന്നലെ കൂടിക്കാഴ്ചക്ക് സമയം തേടിയിരുന്നത് താൻ അറിഞ്ഞിരുന്നില്ലെന്ന് ജെ പി നഡ്ഡ വ്യക്തമാക്കി. മന്ത്രി വീണാ ജോർജ് ഡൽഹിയിൽ എത്തിയതെന്ന് ശേഷം കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി […]

Keralam

വയനാട് പുനരധിവാസം; സംസ്ഥാനത്തിന്റെ ഫണ്ട് വിനിയോഗ കാലാവധി നീട്ടി കേന്ദ്ര സർക്കാർ

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ പുനരധിവാസത്തിൽ സംസ്ഥാനത്തിന്റെ ഫണ്ട് വിനിയോഗ കാലാവധി നീട്ടി കേന്ദ്ര സർക്കാർ. ഈ വർഷം ഡിസംബർ 31 വരെ ഉപാധികളോടെയാണ് കേന്ദ്രം കാലാവധി നീട്ടിയത്. ഉപാധികളിൽ കേന്ദ്രം വ്യക്തത വരുത്തണമെന്നും കലക്കവെള്ളത്തിൽ മീൻ പിടിക്കരുതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ ഉപാധികളെന്തെന്ന് വ്യക്തത വരുത്താത്തതിൽ ഹൈക്കോടതി വിമർശിച്ചു. ഡൽഹിയിലുള്ള […]

Keralam

പാതിവില തട്ടിപ്പ്; അനന്തുകൃഷ്ണനെ കസ്റ്റഡിയിൽ വിട്ടു, രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യം

പാതിവില തട്ടിപ്പ് കേസിൽ മുഖ്യപ്രതി അനന്തുകൃഷ്ണനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ട് തൊടുപുഴ സെഷൻസ് കോടതി. തൊടുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കസ്റ്റഡി. പോലീസും രാഷ്ട്രീയക്കാരും ഒത്തുകളിക്കുമെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും അനന്തുകൃഷ്ണൻ പറഞ്ഞു. രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാണ് പ്രതിയുടെ ആവശ്യം. ചില രാഷ്ട്രീയക്കാരുടെ പേരുകളും അനന്തു പരാമർശിച്ചിരുന്നു. […]

Keralam

രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന സമരം ആര് വിചാരിച്ചാലും തീർക്കാൻ കഴിയില്ല; മന്ത്രി എംബി രാജേഷ്

ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ രാഷ്ടീയമാണെന്ന് ആവർത്തിച്ച് സർക്കാർ. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന സമരം ആര് വിചാരിച്ചാലും തീർക്കാൻ കഴിയില്ലെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. ആശാ വർക്കർമാരുടെ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന സബ്മിഷന് മറുപടി പറയുമ്പോഴാണ് സർക്കാർ […]

Keralam

കയറ്റിറക്ക് യന്ത്രം കൊണ്ടുവന്നതിനെതിരെ CITUവിന്റെ കുടിൽകെട്ടി സമരം; പ്രതിഷേധവുമായി വ്യാപാരികൾ

പാലക്കാട് കുളപ്പുള്ളിയിൽ സിഐടിയുവിന്റെ കുടിൽകെട്ടി സമരത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. കുളപ്പുള്ളിയിൽ കടകളടച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം. കയറ്റിറക്ക് യന്ത്രം കൊണ്ടുവന്നതിനാൽ തൊഴിൽ നഷ്ടമുണ്ടായെന്ന് ആരോപിച്ച് പ്രകാശ് സ്റ്റീൽസ് ആൻഡ് സിമന്റ്സ് എന്ന സ്ഥാപനത്തിന് മുൻപിൽ നാലുദിവസമായി സിഐടിയു കുടിൽകെട്ടി സമരം നടത്തുകയാണ്. മൂന്ന് മാസം […]