Keralam

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി, കമ്മീഷന്റെ പ്രവര്‍ത്തനം തുടരാം

ന്യൂഡല്‍ഹി: മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മുനമ്പം കമ്മീഷന്റെ പ്രവര്‍ത്തനം തുടരാം. അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നുംസുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവ് തടയണമെന്ന വഖഫ് സംരക്ഷണ വേദി നല്‍കിയ അപ്പീലിലിനാണ് കോടതിയുടെ നടപടി. സംസ്ഥാന സര്‍ക്കാര്‍ അടക്കം എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് […]

Keralam

നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരായ പ്രതികളുടെ ശിക്ഷാവിധിയുടെ വാദത്തിനിടെ കോടതിയില്‍ നാടകീയ രംഗങ്ങള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരായ പ്രതികളുടെ ശിക്ഷാവിധിയുടെ വാദത്തിനിടെ കോടതിയില്‍ നാടകീയ രംഗങ്ങള്‍. കോടതിയില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ പൊട്ടിക്കരഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, നിരപരാധിയാണെന്നും മാര്‍ട്ടിന്‍ പറഞ്ഞു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ അഞ്ചര വര്‍ഷം ജയിലില്‍ കിടന്നു. താന്‍ ജോലിക്ക് പോയി ലഭിക്കുന്ന പണം കൊണ്ടാണ് വൃദ്ധരായ അച്ഛനും […]

India

ഇൻഡിഗോ പ്രതിസന്ധി; നാല് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്ത് ഡിജിസിഎ

ഇൻഡിഗോ പ്രതിസന്ധിയിൽ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനാണ് ഡിജിസിയുടെ നീക്കം. സമീപകാലത്തുണ്ടായ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നാലുദ്യോഗസ്ഥരെ ഡിജിസിഎ സസ്പെൻഡ് ചെയ്തു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവർത്തനം എന്നിവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. അതിനിടെ ഡിജിസിഎ നിർദ്ദേശം അനുസരിച്ച് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് വീണ്ടും ഹാജരാകും. വിമാന […]

World

ഇംഗ്ലണ്ടില്‍ പുതിയ മങ്കിപോക്‌സ് വകഭേദം കണ്ടെത്തി

ഇംഗ്ലണ്ടില്‍ ആദ്യമായി മങ്കിപോക്‌സ് എന്നറിയപ്പെട്ടിരുന്ന എംപോക്‌സിന്റെ പുതിയൊരു വകഭേദം കണ്ടെത്തിയതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏഷ്യയില്‍ യാത്ര ചെയ്ത് തിരിച്ചെത്തിയ ഒരാളിലാണ് വൈറസ് കണ്ടെത്തിയത്. രണ്ട് പ്രധാന എംപോക്‌സ് വൈറസ് സ്‌ട്രെയിനുകളുടെ സങ്കലനമാണ് പുതിയ വകഭേദം. ക്ലേഡ് ഐബി, ക്ലേഡ് IIb എന്നീ സ്‌ട്രെയിനുകളുടെ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. […]

Keralam

നടന്നു ‘തെണ്ടല്‍’ വേണ്ടെന്ന് മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട്; സംഭാവന പിരിവിനെക്കുറിച്ച് എം എ ബേബി

കൊല്ലം: സംഭാവന പിരിക്കാന്‍ പാടില്ലെന്നാണു മാര്‍ക്‌സ് പറഞ്ഞിട്ടുള്ളതെന്നു സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. അന്ന് ഇടത്തരം കുടുംബത്തില്‍ പിറന്ന മാര്‍ക്‌സിന്റെ മനോഭാവമാണത്. സുഹൃത്തായ ലാസെല്ലയോട് മാക്‌സ് പറഞ്ഞ കാര്യവും എം എ ബേബി കൂട്ടിച്ചേര്‍ത്തു. ”ശരിയായതും തെറ്റായതുമായ പലതും കാള്‍ മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട്. സംഭാവന പിരിക്കാന്‍ […]

Keralam

ശബരിമല സ്വർണകൊള്ള; ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതി എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി. ദേവസ്വം ബോർഡിന് കൂട്ടത്തരവാദിത്വം ആണെന്നതായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ പത്മകുമാറിന് സ്വർണ കവർച്ചയിൽ നിർണായക പങ്കുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. ജാമ്യാപേക്ഷയുമായി മേൽക്കോടതിയെ സമീപിക്കാനാണ് പത്മകുമാറിന്റെ നീക്കം. […]

Keralam

‘സറണ്ടർ ചെയ്ത പാസ്പോർട്ട് തിരികെ വേണം’; കോടതിയിൽ അപേക്ഷ നൽകി ദിലീപ്

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലുള്ള തന്റെ പാസ്പോർട്ട് ആവശ്യപ്പെട്ട് നടൻ ദിലീപ്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് പാസ്പോർട്ട് സറണ്ടർ ചെയ്തിരുന്നത്. ഇത് ആവശ്യപ്പെട്ടാണ് ദിലീപ് അപേക്ഷ നൽകിയത്. നടിയെ ആക്രമിച്ച കേസിൽ ഏറ്റവും പ്രതിയായിരുന്നു ദിലീപ്. കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയതിന് ശേഷം കോടതിയുമായി ബന്ധപ്പെട്ട് ദിലീപ് ചെയ്യുന്ന ആദ്യത്തെ […]

Keralam

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ കോൺഗ്രസിന് ഏകീകൃത നിലപാടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ കോൺഗ്രസിന് ഏകീകൃത നിലപാടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പാർട്ടി നേതൃത്വം നടപടി എടുത്താൽ അത് അംഗീകരിക്കുകയാണ് സാധാരണ പതിവ്. എന്നാൽ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും വ്യത്യസ്ത നിലപാട് സ്വീകരിക്കുകയും സംരക്ഷണം നൽകുകയും ചെയ്യുകയാണെന്ന് ടി പി രാമകൃഷ്ണൻ […]

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വിണ്ടും കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വിണ്ടും കുതിപ്പ്. പവന് ഒറ്റയടിക്ക് 1400 രൂപയാണ് കൂടിയത്. 97,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 175 രൂപയാണ് കൂടിയത്. 12,160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ വിലയില്‍ കുറവുണ്ടായെങ്കിലും വൈകിട്ടോടെ പവന്‍ വില […]

Keralam

കെ റെയിലിന് പകരം റാപ്പിഡ് റെയിൽ പദ്ധതി അവതരിപ്പിക്കാൻ സർക്കാർ

സിൽവർ ലൈനിന് ബദൽ ചർച്ച ചെയ്യാൻ LDF. സിൽവർ ലൈൻ പദ്ധതിയുടെ ബദലായി റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) അവതരിപ്പിക്കാൻ സർക്കാർ. നയപരമായ തീരുമാനത്തിനായി പദ്ധതി LDF ൽ അവതരിപ്പിക്കും. ചൊവ്വാഴ്ച ചേരുന്ന LDF യോഗത്തിലെ RRTS മുഖ്യ അജണ്ട. മുന്നണിയുടെ അനുമതിയോടെ പദ്ധതിയുമായി മുന്നോട്ട് നീങ്ങാനാണ് […]