
ന്യൂഡൽഹി: പൗരത്വനിയമഭേദഗതിയെ (സിഎഎ) ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രംകോടതി പരിഗണിക്കും. ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കുന്നതും ചട്ടങ്ങള്‍ സ്‌റ്റേ ചെയ്യുന്നതും ഉള്‍പ്പടെയുള്ള സുപ്രധാന ഇടക്കാല തീരുമാനം ഉണ്ടാകുമോയെന്നാണ് രാജ്യം കാത്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. പൗരത്വ ഭേദഗതി ചട്ടങ്ങള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണ് പൗരത്വ നിയമം. മുസ്ലിങ്ങളോടുള്ള വിവേചനമാണ് നിയമത്തിന്‍റെ ലക്ഷ്യം. നിയമം മതേതര തത്വങ്ങള്‍ക്ക് വിരുദ്ധമാണ് എന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
ആകെ 236 ഹർജികളാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. കേരളം, രാജസ്ഥാന്‍ സംസ്ഥാന സര്‍ക്കാരുകളും മുസ്ലിം ലീഗ്, സിപിഎം, സിപിഐ, ഡിവൈഎഫ്ഐ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്ലിം സംഘടനകൾ എന്നിവരക്കമുള്ളവരാണ് ഹർജിക്കാർ. പൗരത്വനിമയം നടപ്പാക്കില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ട് തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ ചട്ടം വിഞ്ജാപനം ചെയ്തെന്നാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത്.
Be the first to comment