വാട്ടര്‍ കണക്ഷന്‍ വിഛേദിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണം; സര്‍ക്കുലര്‍

തിരുവനന്തപുരം: ഉപയോക്താക്കളുടെ വാട്ടർ കണക്ഷൻ വിഛേദിക്കേണ്ടി വരുമ്പോൾ നടപടിയെക്കുറിച്ച് 24 മണിക്കൂർ മുൻപ് ഫോണിലൂടെയോ മറ്റു മാർഗങ്ങളിലൂടെയോ നിർബന്ധമായും അറിയിക്കണമെന്ന് ജല അതോറിറ്റി എംഡിയുടെ സർക്കുലർ. പണമടയ്ക്കാത്തതിനും കേടായ മീറ്റർ മാറ്റി സ്ഥാപിക്കാത്തതിനും ഉപയോക്താക്കളുടെ വാട്ടർ കണക്ഷൻ വിഛേദിക്കേണ്ടി വരുമ്പോഴാണ് ജീവനക്കാർ ഇക്കാര്യം ശ്രദ്ധിക്കേണ്ടതെന്നും സർക്കുലറിൽ പറയുന്നു.

കുടിശിക വരുത്തുന്നവരുടെ വാട്ടർ കണക്ഷൻ മുന്നറിയിപ്പില്ലാതെ വ്യാപകമായി വിഛേദിക്കുന്നതു സംബന്ധിച്ച് റസിഡന്റ്സ് അസോസിയേഷൻ, ഹോട്ടലുടമകൾ എന്നിവർ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനു പരാതി നൽകിയിരുന്നു. ചില സ്ഥലങ്ങളിൽ കണക്ഷൻ വിഛേദിക്കാൻ എത്തുന്ന ജീവനക്കാരെ കയ്യേറ്റം ചെയ്യുന്നതു സംബന്ധിച്ച പരാതികളും ഉയർന്നിരുന്നു. ജലഅതോറിറ്റി നടപടിക്കെതിരെ ചില ഉപയോക്താക്കൾ കോടതിയെയും സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് ജല അതോറിറ്റി എംഡിയുടെ സർക്കുലർ.

Be the first to comment

Leave a Reply

Your email address will not be published.


*