പെൺകുട്ടിയോട് സംസാരിച്ചതിന്; കർണാടകയിൽ 25 കാരന് ക്രൂരമർദ്ദനം

ബെം​ഗളൂരു: ഇതര മതത്തിലെ പെൺകുട്ടിയോട് സംസാരിച്ചതിനാൽ കർണാടകയിൽ 25 കാരന് ക്രൂര മർദ്ദനം. വാഹിദ് റഹ്മാൻ എന്ന വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. കർണാടകയിലെ യാദ്ഗിറിൽ ഈ തിങ്കളാഴ്ചയാണ് സംഭവം. വാഹിദ് റഹ്മാൻ കോളേജിൽ നിന്ന് മടങ്ങുമ്പോഴാണ് മർദ്ദനമുണ്ടാവുന്നത്. 9 പേരടങ്ങുന്ന സംഘം തന്നെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു.

ഹിന്ദു സംഘടനയായ ബജ്‌റംഗ് ദള്ളിന്‍റെ പ്രവർത്തകരാണ് തന്നെ മർദ്ദിച്ചതെന്ന് വാഹിദ് റഹ്മാൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 5 മണിക്കൂറോളം മുറിക്കുള്ളിൽ വച്ച് പ്രവർത്തകർ മർദ്ദിച്ചെന്നും പെൺകുട്ടിയോട് വീണ്ടും സംസാരിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വാഹിദ് റഹ്മാൻ പറഞ്ഞു. ഇയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തതായും എന്നാൽ, പ്രതികളെല്ലാം ഒളിവിലാണെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*