മലപ്പുറം കൽപകഞ്ചേരി ചെട്ടിയാൻ കിണറിൽ അമ്മയെയും രണ്ടുമക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. നവുന്നത് വീട്ടിൽ റഷീദ് അലിയുടെ ഭാര്യ സഫ്‌വ (26), മക്കളായ ഫാത്തിമ മഷീഹ (നാല്), മറിയം (ഒന്ന്) എന്നിവരാണ് മരിച്ചത്.
സഫ്‌വയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെയാണ് സംഭവം. വീട്ടിൽ തന്നെയുണ്ടായിരുന്ന സഫ്‌വയുടെ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇപ്പോൾ കോട്ടക്കൽ അൽമാസ് ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Be the first to comment