പെർമിറ്റ് കഴിഞ്ഞ സ്വകാര്യ ബസുകൾക്കു പകരം 260 കെഎസ്ആർടിസി ബസുകൾ

പെർമിറ്റ് കാലാവധി അവസാനിച്ച സ്വകാര്യ ബസുകൾക്ക് പകരമായി പുതിയ 260 ഓളം സർവീസുകൾ ആരംഭിച്ചിട്ടുണ്ടെന്ന് കെഎസ്ആർടിസി. 140 കിലോമീറ്ററിലലധികം ദൂരം വന്നിരുന്ന 240 സ്വകാര്യ ബസുകൾ സൂപ്പർ ക്ലാസും, ഫാസ്റ്റ് പാസഞ്ചറും ക്രമേണ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസുമായി നടത്തിയിരുന്ന പെർമിറ്റുകളുടെ സ്ഥാനത്താണ് മാർച്ച് മുതൽ പുതിയ സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസങ്ങളിലായി മലയോര -രാത്രി സർവീസുകളടക്കം നിരവധി സ്വകാര്യ ദീർഘദൂര സർവീസുകളാണ് നിരത്തൊഴിഞ്ഞത്. അവയ്ക്ക് ബദലായി കെഎസ്ആർടിസി പരമാവധി സർവീസ് നടത്തി യാത്രക്ലേശം കുറയ്ക്കുമെന്നാണ് കോർപ്പറേഷന്‍റെ അവകാശവാദം.

നിയമാനുസ്യതം 140 കിമിയിൽ താഴെ പെർമിറ്റ് എടുത്ത് സർവിസ് നടത്തുന്ന സ്വകാര്യ ഓർഡിനറി ബസുകൾക്ക് യാതൊരു വെല്ലുവിളിയും ഇല്ലാതെയായിരിക്കും സർവീസ്. നിലവിൽ സ്വകാര്യ ബസ് ഓടിയിരുന്ന മിക്ക റൂട്ടുകളിലും യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഇളവും അനുവദിച്ചിട്ടുണ്ടെന്നും സ്വകാര്യ ബസുകളുടെ പെർമിറ്റ് അവസാനിക്കുമ്പോൾ യാത്രാക്ലേശം ഉണ്ടാകുന്നില്ലെന്നും കെഎസ്ആർടിസി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*