സംസ്ഥാനത്ത് 3 ദിവസം കൂടി ശക്തമായ മഴ; കോട്ടയത്ത് വെള്ളം ഉയരുന്നു

സംസ്ഥാനത്ത് 3 ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന മുന്നിറിയിപ്പിനിടെ ദുരിതത്തിൽ വലഞ്ഞ് ജനം. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ വെള്ളം ഉയരുകയാണ്. കോട്ടയം–കുമരകം– ചേർത്തല റോഡിൽ ഇല്ലിക്കലിൽ റോഡിൽ വെള്ളം കയറി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ബസുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ ഇപ്പോൾ കടന്നു പോകുന്നുണ്ട്. മറ്റു വാഹനങ്ങൾ ഓടുന്നില്ല.

മീനച്ചിലാറ്റിലെ നീലിമംഗലം, പേരൂർ, നാഗമ്പടം, തിരുവാർപ്പ്, കുമരകം എന്നിവിടങ്ങളിലെ ഹൈഡ്രോളജിക്കൽ സ്റ്റേഷനുകളിലെ ജലനിരപ്പ് അപകടനിരപ്പിനും മുകളിലാണ്. കുമരകം, തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വീടുകളിലേക്ക് അടക്കം വെള്ളം കയറി. കോട്ടയം, ഏറ്റുമാനൂർ നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളിലേക്കും മീനച്ചിലാർ കരകവിഞ്ഞെത്തി.

ജില്ലയിൽ ഇതു വരെ 35 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 218 കുടുംബങ്ങളിലെ 700 പേർ ക്യാംപിലുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*