മൂന്നാം മോദി സർക്കാർ: സ്മൃതി ഇറാനി മുതൽ അനുരാഗ് താക്കൂർ വരെ; 37 മന്ത്രിമാരെ പുറത്താക്കി പുതിയ സർക്കാർ അധികാരത്തിൽ

മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയപ്പോൾ മുൻ സർക്കാരിലെ 37 മന്ത്രിമാർക്ക് മന്ത്രിസഭയിൽ ഇടം ലഭിച്ചില്ല. 71 പേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. അനുരാഗ് സിങ് താക്കൂർ, സ്മൃതി ഇറാനി, എന്നിവരടക്കം ഏഴ് ക്യാബിനറ്റ് മന്ത്രിമാർക്കും 30 സഹമന്ത്രിമാർക്കും പുതിയ സർക്കാരിൽ ഇടമില്ല.

പ്രധാനമന്ത്രിക്ക് പുറമെ ക്യാബിനറ്റ് പദവിയുള്ള 30 മന്ത്രിമാരും അഞ്ച് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 36 കേന്ദ്ര സഹമന്ത്രിമാരുമാണ് ചുമതലയേറ്റത്. അധികാരം ഒഴിഞ്ഞ മന്ത്രിസഭയിൽ 26 ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള മൂന്ന് സഹമന്ത്രിമാരും 42 സഹമന്ത്രിമാരുമാണ് ഉണ്ടായിരുന്നത്. ഇതിലെ 26 കേന്ദ്രമന്ത്രിമാരിൽ ഏഴ് പേരെ പുതിയ സർക്കാരിൽ ഉൾപ്പെടുത്തിയില്ല.

പുറത്താക്കപ്പെട്ട കേന്ദ്രമന്ത്രിമാർ

ആദിവാസി, കർഷക ക്ഷേമ വകുപ്പ് മന്ത്രി അർജുൻ മുണ്ട, ഫിഷറീസ് മന്ത്രിയായിരുന്ന പർഷോത്തം രുപാല, വനിതാ ശിശു വികസന, ന്യൂനപക്ഷ കാര്യ മന്ത്രി സ്മൃതി ഇറാനി, എംഎസ്എംഇ മന്ത്രി നാരായൺ തതു റാണെ, ഊർജ്ജ വകുപ്പ് മന്ത്രി രാജ് കുമാർ സിങ്, വൻകിട വ്യവസായ വകുപ്പ് മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ, വാർത്താ വിനിമയ-യുവജന ക്ഷേമ വകുപ്പ് മന്ത്രി അനുരാദ് സിങ് താക്കൂർ എന്നിവർക്കാണ് ഇത്തവണ മന്ത്രിസഭയിൽ ഇടം ലഭിക്കാത്തത്. ഇവരിൽ അർജുൻ മുണ്ട, സ്മൃതി ഇറാനി, മഹേന്ദ്ര നാഥ് പാണ്ഡെ, രാജ് കുമാർ സിങ് എന്നിവർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. പർഷോത്തം രുപാലയും അനുരാഗ് സിങ് താക്കൂറും ഇക്കുറിയും ജയിച്ചെങ്കിലും മന്ത്രിസഭയിൽ സ്ഥാനം ലഭിച്ചില്ല.

പുറത്താക്കപ്പെട്ട കേന്ദ്ര സഹമന്ത്രിമാർ

കേന്ദ്രസഹമന്ത്രിമാരായിരുന്ന 42 പേരിൽ 30 പേരെയാണ് ഇത്തവണ ഒഴിവാക്കിയത്. കൈലാഷ് ചൗധരി, കപിൽ മൊറേശ്വർ പാട്ടീൽ, ഡോ സഞ്ജീവ് കുമാർ ബല്യാൺ, ഫഗ്ഗൻസിങ് കുലസ്തെ, അശ്വിനി കുമാർ ചൗബെ, റിട്ട. ജനറൽ വികെ സിങ്, ദൻവെ റാവുസാഹേബ് ദദാരോ, സാധ്വി നിരഞ്ജൻ ജ്യോതി, രാജീവ് ചന്ദ്രശേഖർ, ഭാനു പ്രതാപ് സിങ് വർമ, ദർശന ജർദോഷ്, വി മുരളീധരൻ, മീനാക്ഷി ലേഖി, സോം പ്രകാശ്, രാമേശ്വർ തേലി, എ നാരായണ സ്വാമി, കൗശൽ കിഷോർ, അജയ് കുമാർ, ദേവുസിൻഹ് ചൗഹാൻ, ഭഗവന്ത് ഖുബ, പ്രതിമ ഭൗമിക്, ഡോ.സുഭാഷ് സർക്കാർ, ഭഗവന്ത് കിഷൻറാവു കരഡ്, ഡോ.രാജ്‌കുമാർ രഞ്ജൻ സിങ്, ഡോ.ഭാരതി പ്രവീൺ പവാർ, ബിശ്വേശ്വർ തുഡു, ഡോ.മുഞ്ഞപറ മഹേന്ദ്ര ബായി, ജോൺ ബിർള, നിസിത് പ്രമാണിക്, അജയ് ഭട്ട് എന്നിവരാണ് ഇവർ.

 

 

Be the first to comment

Leave a Reply

Your email address will not be published.


*