മൂന്നാം ടി20 സമനിലയിൽ; ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് പരമ്പര

ന്യൂസിലൻഡിന് എതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക്. മഴ മൂലം വെട്ടിച്ചുരുക്കേണ്ടി വന്ന മൂന്നാം മത്സരം ഡക്ക്വർത്ത് ലൂയീസ് നിയമപ്രകാരം സമനിലയിൽ അവസാനിച്ചതോടെയാണ് ഇന്ത്യക്ക് പരമ്പര നേട്ടം കൈവന്നത്. മക്‌ലീൻ പാർക്കിൽ രണ്ടാം ഇന്നിങ്സിൽ മഴ പെയ്യാൻ തുടങ്ങിയപ്പോൾ ഇന്ത്യ 9 ഓവറിൽ 4 വിക്കറ്റ് നഷ്‌ടത്തിൽ 75 എന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. 

ന്യൂസിലൻഡ് ഉയർത്തിയ 161 റൺസ് വിജയ ലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യൻ ഇന്നിംഗ്‌സ് മഴയിൽ കുതിർന്നതോടെ ഡക്ക്വർത്ത് നിയമ പ്രകാരം ഫലം തീരുമാനിക്കുക ആയിരുന്നു. എന്നാൽ മഴനിയമ പ്രകാരം 75 റൺസിൽ അധികം നേടിയിരുന്നു എങ്കിൽ ജയിക്കാമായിരുന്ന ഇന്ത്യ കൃത്യം സ്‌കോറിൽ കുടുങ്ങിയതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.

ഇതോടെ രണ്ടാം ടി20യിൽ വിജയം നേടിയ ഇന്ത്യക്ക് പരമ്പരയും സ്വന്തമായി. ആദ്യ മത്സരവും മഴമൂലം ഉപേക്ഷിച്ചത് പരമ്പരയുടെ രസം കെടുത്തിയിരുന്നു. അതേസമയം, മത്സരത്തിൽ ന്യൂസിലൻഡ് താരം മിച്ചൽ സാന്റ്നർ അവസാന പന്തിൽ വരുത്തിയ പിഴവാണ് ഇന്ത്യക്ക് അധിക റൺ നൽകിയത്. ഇത് മത്സരഫലത്തിൽ നിർണായകമായി. 

Be the first to comment

Leave a Reply

Your email address will not be published.


*