ന്യൂഡല്‍ഹി: നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനത്തിന് റെക്കോര്‍ഡ് നേട്ടം. ഫെബ്രുവരി 29ന് 4.10 കോടി ഇടപാടുകള്‍ നടത്തിയാണ് നേട്ടം കൈവരിച്ചത്. ഒരു ദിവസം നെഫ്റ്റ് സംവിധാനം ഉപയോഗിച്ച് ഇത്രയുമധികം ഇടപാടുകള്‍ നടത്തുന്നത് ഇതാദ്യമായാണ്.
നെഫ്റ്റ് സംവിധാനവും റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സംവിധാനവും നിയന്ത്രിക്കുന്നത് റിസര്‍വ് ബാങ്ക് ആണ്. ചില്ലറ, മൊത്ത വ്യാപാര ഇടപാടുകള്‍ നടത്തുന്നതിനാണ് ഈ സംവിധാനങ്ങള്‍ പൊതുവേ ഉപയോഗിക്കുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ (2014-23) ഇടപാടുകളുടെ വലിപ്പത്തില്‍ NEFT, RTGS സംവിധാനങ്ങള്‍ യഥാക്രമം 700 ശതമാനവും 200 ശതമാനവും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ യഥാക്രമം 670 ശതമാനവും 104 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. 2023 മാര്‍ച്ച് 31 ന് RTGS സിസ്റ്റം റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. അന്ന് എക്കാലത്തെയും ഉയര്‍ന്ന അളവിലുള്ള 16.25 ലക്ഷം ഇടപാടുകളാണ് ഒറ്റദിവസം നടന്നത്. ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ രണ്ട് ബാങ്കുകള്‍ക്കിടയില്‍ NEFT ഇടപാടുകള്‍ നടക്കുമ്പോള്‍, RTGടന് കീഴില്‍ കൈമാറ്റങ്ങള്‍ അപ്പപ്പോഴാണ് നടക്കുന്നത്.
Be the first to comment