
കൊച്ചി: എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ചാര്‍ജ് ഇനത്തില്‍ ലക്ഷങ്ങള്‍ കുടിശിക വന്നതോടെയാണ് നടപടി. 42 ലക്ഷം രൂപയാണ് കളക്ട്രേറ്റിലെ ഓഫീസുകളുടെ കുടിശിക. കറണ്ട് ബില്‍ അടയ്ക്കാത്തത് 13 ഓഫീസുകളാണ്. ഫണ്ടിന്റെ അപര്യാപ്തതയാണ് കുടിശികയ്ക്ക് കാരണമെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് ജില്ലാ കളക്ടര്‍ പ്രതികരിച്ചു. കെഎസ്ഇബി ചെയര്‍മാനുമായി സംസാരിക്കും. കുടിശിക ഉള്ളതിനാലാണ് ഫ്യൂസ് ഊരിയത്. തുക ലഭ്യമായിട്ടില്ല. ജനങ്ങള്‍ക്ക് സേവനങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്നും കളക്ടര്‍ പറഞ്ഞു.
Be the first to comment