ഉദയംപേരൂര്‍ സൂനഹദോസിന്റെ 425 -ാം വാര്‍ഷിക ആഘോഷങ്ങള്‍ 22-ന് പിഒസിയില്‍ സംഘടിപ്പിക്കും

എറണാകുളം: ഉദയംപേരൂര്‍ സൂനഹദോസിന്റെ 425-ാം വാര്‍ഷിക ആഘോഷങ്ങള്‍  22-ന് എറണാകുളത്ത് പിഒസിയില്‍ സംഘടിപ്പിക്കും.  1599 -ല്‍ നടന്ന ഉദയംപേരൂര്‍ സൂനഹദോസ് കേരളത്തിന്റെ  നവോത്ഥാനത്തിന് നാന്ദി കുറിച്ച ചരിത്ര സംഭവമാണ്. 

 സാമൂഹിക മതാത്മക മേഖലകളിലെ അനാചാരങ്ങള്‍ക്കും നീതികേടുകള്‍ക്കും എതിരെ ഉയര്‍ന്ന ആദ്യത്തെ ശബ്ദവിപ്ലവമായിരുന്നു ഉദയംപേരൂര്‍ സൂനഹദോസ്. കെ ആര്‍ എല്‍ സിസി ഹെറിറ്റേജ് കമ്മീഷന്‍ വരാപ്പുഴ അതിരൂപതയുടെ  സഹകരണത്തോടെയാണ് വാര്‍ഷിക ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് ശില്പശാലയും പൊതുസമ്മേളനവും നടക്കും.

Be the first to comment

Leave a Reply

Your email address will not be published.


*