മേരിലാൻഡ്: യുഎസിൽ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നു. വലിയ കണ്ടെയ്നർ കപ്പൽ ഇടിച്ചതിനെത്തുടർന്നാണ് പാലം തകർന്നത്. ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ചെ 1.30ഓടെയായിരുന്നു അപകടം. ഏഴോളം പേരും നിരവധി വാഹനങ്ങളും വെള്ളത്തിൽ വീണതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആർക്കെങ്കിലും പരിക്കുണ്ടോയെന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
🚨#BREAKING: Up to 20 people were on the Francis Scott Key Bridge in Baltimore at the time of the collapse. The cargo ship has a breach in the hull, causing it to list to one side, with reports of a strong smell of diesel fuel pic.twitter.com/uid1snomUI
— R A W S A L E R T S (@rawsalerts) March 26, 2024
കപ്പൽ പാലത്തിൽ ചെന്നിടിക്കുകയും ഇടിയുടെ ആഘാതത്തിൽ കപ്പലിന് തീപിടിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനം നടക്കുകയാണ്. സംഭവത്തിൻ്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാലത്തിന് 47 വർഷം പഴക്കമുണ്ട്.
Be the first to comment