അതിരമ്പുഴ :അതിരമ്പുഴയിൽ വ്യാപാര സ്ഥാപനങ്ങൾ അടിച്ച് തകർത്ത കേസിലെ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
അതിരമ്പുഴ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോൺ, സർവീസ് സെന്ററിലെ ജീവനക്കാരനുമായി ഉണ്ടായ തർക്കത്തെ തുടർന്ന് സംഘമായി എത്തി ജീവനക്കാരെ ആക്രമിക്കുകയും കടകൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്ത കേസിലാണ് പ്രതികളായ 5 പേരെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
Be the first to comment