എറണാകുളത്ത് അജ്ഞാത ത്വക്‌രോഗം ബാധിച്ച് 5പേര്‍ മരിച്ച സംഭവം: സ്വകാര്യ ലാബ് പരിശോധന ഫലം പുറത്ത്

എറണാകുളം മൂവാറ്റുപുഴ നഗരത്തിലെ നഗരസഭാ വയോജന കേന്ദ്രത്തിൽ അജ്ഞാത ത്വക്‌രോഗം ബാധിച്ചു രണ്ടാഴ്ചക്കിടെ അഞ്ച് പേർ മരിച്ച സംഭവത്തിൽ സ്വകാര്യ ലാബ് പരിശോധന ഫലം പുറത്ത്. മരിച്ച അന്തേവാസികളുടെ സ്രവങ്ങളില്‍ അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. എന്നാൽ എറണാകുളം മെഡിക്കൽ സംഘം നടത്തിയ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതർ.

 മൂവാറ്റുപുഴയിലെ സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് മരിച്ചവരുടെ ആമാശയത്തിലും ശ്വാസകോശത്തിലും ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. ദുര്‍ബലരായ വയോധികരില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ബാക്ടീരിയകളാണിത്. വയോജന കേന്ദ്രത്തില്‍ ബാക്ടീരിയ എങ്ങനെ വ്യാപകമായി പടര്‍ന്നു എന്നതിന്റെ കാരണം വ്യക്തമല്ല. 

Be the first to comment

Leave a Reply

Your email address will not be published.


*