തെലങ്കാനയിലെ കിറ്റക്സിന്റെ ആദ്യ ഫാക്ടറിയുടെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. രാജ്യത്തെ ഏറ്റവും വലിയ ടെക്സ്റ്റൈൽ പാർക്കാണിത്. ഉദ്ഘാടനം സെപ്റ്റംബറിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നിർവഹിക്കും. സംസ്ഥാനത്തെ 50000-ത്തോളം പേർക്കാണ് തൊഴിൽ ലഭിക്കുക.1350 ഏക്കറിലായാണ് വ്യവസായ പാർക്ക് ഒരുങ്ങുന്നത്.
തെലങ്കാനയില്‍ വാറങ്കലിലും ഹൈദരാബാദിലുമായി രണ്ട് പ്രോജക്ടുകളാണ് കിറ്റക്സ് ഗ്രൂപ്പിനുള്ളത്. ഹൈദരാബാദില്‍ വാറങ്കലിലുമായി 50000ത്തോളം പേര്‍ക്കാണ് ജോലി ലഭിക്കുക. സ്ത്രീകള്‍ക്കാണ് ഇതില്‍ 85 ശതമാനം ജോലികളും ലഭിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.
തെലങ്കാന സർക്കാരുമായി ചർച്ച തുടങ്ങിയത് 2021 ഓഗസ്റ്റിലാണ്. സ്ഥലവും അനുമതികളുമായി കരാർ ഒപ്പിട്ടത് 2022 മാർച്ചിലും. കരാർ ഒപ്പിട്ടതിനുശേഷം ഇത്ര വലിയ ഫാക്ടറി വെറും ഒന്നര വർഷം കൊണ്ടാണ് പൂർത്തീകരിച്ചത്.
Be the first to comment