അമേരിക്കയിലെ ഒഹിയോയില്‍ പോലീസിൻ്റെ അതിക്രമത്തില്‍ ഒരു കറുത്തവര്‍ഗക്കാരന് കൂടി ദാരുണാന്ത്യം: വീഡിയോ

അമേരിക്കയിലെ ഒഹിയോയില്‍ പോലീസിൻ്റെ അതിക്രമത്തില്‍ ഒരു കറുത്തവര്‍ഗക്കാരന് കൂടി ദാരുണാന്ത്യം. ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായ ഫ്രാങ്ക് ടൈസണ്‍ എന്ന 53കാരനാണ് പോലീസിൻ്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പോലീസ് ഓഫീസറുടെ ബോഡി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

റെസ്റ്റോറന്റിലേക്ക് കടന്നുവരുന്ന പോലീസുകാരോട് ‘അവര്‍ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു, ഷെരീഫിനെ വിളിക്കൂ’ എന്ന് പറയുന്ന ടൈസണെയാണ് വീഡിയോയില്‍ കാണുക. തുടര്‍ന്ന് പോലീസ് ടൈസണെ വിലങ്ങുവയ്ക്കാന്‍ ശ്രമിക്കുകയും ടൈസണെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.

വിലങ്ങണിയിക്കുന്നതിനിടെ പോലീസുകാരില്‍ ഒരാള്‍ ടൈസണിൻ്റെ കഴുത്തില്‍ മുട്ടുകാല്‍ വച്ച് അമര്‍ത്തുകയും ടൈസന്‍ തനിക്ക് ശ്വാസം മുട്ടുന്നെന്ന് കരഞ്ഞ് പറയുന്നതും വീഡിയോയിലുണ്ട്. കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ടൈസണിൻ്റെ ശബ്ദം നിലച്ചപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥന്‍ കഴുത്തില്‍ നിന്നും കാലുമാറ്റിയത്.

തുടര്‍ന്ന് ടൈസണിന് ശ്വാസമില്ലെന്ന് മനസിലാക്കിയതോടെ സിപിആര്‍ നല്‍കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ടൈസണ്‍ മരിക്കുകയായിരുന്നു. ഏപ്രില്‍ 18ന് നടന്ന ഒരു കാര്‍ അപകടത്തിൻ്റെ ഭാഗമായാണ് പോലീസ് ടൈസണെ പിടികൂടിയത്.

വാഹനാപകടത്തെ കുറിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിന് മുന്‍പേ തന്നെ പോലീസ് റെസ്റ്റോറന്റിനകത്ത് കണ്ട ടൈസണെ പ്രതിയെന്നാരോപിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴുത്തില്‍ കാലുവച്ചമര്‍ത്തിയകിനെ തുടര്‍ന്ന് ശ്വാസം നിലച്ചതാണ് ടൈസണിൻ്റെ മരണകാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

Be the first to comment

Leave a Reply

Your email address will not be published.


*