
പറ്റ്ന: ബീഹാറിൽ പറ്റ്ന ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിലുണ്ടായ തീ പിടിത്തത്തിൽ 6 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഒരേ കെട്ടിടത്തിലുണ്ടായിരുന്ന മൂന്നു ഹോട്ടലുകളിൽ തീ പടർന്നു പിടിച്ചതാണ് അപകടത്തിന്‍റെ തീവ്രത വർധിപ്പിച്ചത്. ശക്തമായ കാറ്റിൽ തീ ആളിപ്പടരുകയായിരുന്നു.
#WATCH | Bihar: Massive fire breaks out in a hotel near Golambar in Kotwali police station area, in Patna. Fire tenders present at the spot. Firefighting and rescue operations underway. 12 people rescued so far and sent to PMCH. pic.twitter.com/yp9AI3w3aV
— ANI (@ANI) April 25, 2024
പ്രദേശത്ത് നിർത്തിയിട്ടിരുന്ന കാറുകൾ അടക്കമുള്ള നിരവധി വാഹനങ്ങളും കത്തി നശിച്ചിട്ടുണ്ട്. അപകടമുണ്ടായ ഹോട്ടലിൽ നിന്ന് 20 പേരെ രക്ഷപ്പെടുത്തിയതായി പോലീസ് സൂപ്രണ്ടന്‍റ് രാജീവ് മിശ്ര സ്ഥിരീകരിച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Be the first to comment