തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ മാസത്തില്‍ ഇതുവരെയുള്ള ഭണ്ഡാര വരവ് 7,36,47,345 രൂപ. മൂന്ന് കിലോ 322ഗ്രാം സ്വര്‍ണ്ണവും ലഭിച്ചതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഇക്കാലയളവില്‍ 16കിലോ 670ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 23 കറന്‍സിയും നിരോധിച്ച ആയിരം രൂപയുടെ 56കറന്‍സിയും അഞ്ഞൂറിന്റെ 48 കറന്‍സിയും ലഭിച്ചു. എസ്ബിഐ വഴി ഇ- ഭണ്ഡാര വരവ് ആയി 2.81 ലക്ഷം രൂപ ലഭിച്ചു. ക്ഷേത്രം കിഴക്കേ നടയിലെ എസ്ബിഐയുടെ ഇ ഭണ്ഡാരം വഴിയാണ് തുക ലഭിച്ചത്. സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണിത്. യുപിഐ വഴി ഇ- ഭണ്ഡാര വരവ് ആയി പതിനേഴായിരം രൂപയും ലഭിച്ചതായും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
Be the first to comment