അട്ടപ്പാടിയിൽ 7 മാസം പ്രായമുള്ള ആദിവാസി കുട്ടി മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ 7 മാസം പ്രായമുള്ള ആദിവാസി കുട്ടി മരിച്ചു. വടക്കേ കടമ്പാറ ഊരിലെ കുമാർ-ദീപ ദമ്പതികളുടെ മകൻ കൃഷവ് ആണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ശ്വാസംമുട്ടലിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ന്യുമോണിയ കണ്ടെത്തിയതിനെ തുടർന്ന് 2 ദിവസം മുൻപാണു കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*