തിരുവനന്തപുരം: തട്ടാതെ മുട്ടാതെ വാഹനം ഓടിക്കാൻ സ്റ്റിയിറിംഗ് ശരിയായി പിടിക്കണം. സ്റ്റിയറിങ്ങിൽ എവിടെ പിടിച്ചാണ് വണ്ടി ഓടിക്കുന്നത്. ഇപ്പോഴും 10. 10 തന്നെയാണോ? മാറ്റാൻ സമയം വൈകിയതായി മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകി.
‘പുതു തലമുറ വാഹനങ്ങൾ സ്റ്റിയറിങ് വീലിൽ എയർ ബാഗുമായാണ് വരുന്നത്. സ്റ്റിയറിങ് വീലിലെ എയർ ബാഗ് ട്രിഗർ ആകുമ്പോൾ ബാഗ് വീർത്ത് വരുന്ന വഴിയിൽ കൈകൾ ഉണ്ടായാൽ കൈകൾക്ക് പരുക്ക് പറ്റാം. കയ്യിലെ വാച്ചും ആഭരണങ്ങളും മുറിൻ്റെ തീവ്രത കൂട്ടാം. ആയതിനാൽ 9.15 ആണ് കൂടുതൽ സുരക്ഷിതം. പവർ സ്റ്റിയറിംഗ് വാഹനങ്ങളിൽ കൈകളുടെ മസിലുകൾക്ക് ആയാസരഹിതമായി പ്രവർത്തിക്കാനും 9.15 പൊസിഷനാണ് കൂടുതൽ നല്ലത്. വളവുകളിൽ കൈകൾ ലോക്കാവാതിരിക്കാനും ഇതാണ് കൂടുതൽ സൗകര്യം’- മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ കുറിച്ചു.
Be the first to comment