കോട്ടയത്ത് ഒമ്പത് ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു

കോട്ടയം: കോട്ടയം ജില്ലയിൽ ഇതിനകം ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 37 കുടുംബങ്ങളിലെ 107 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. കാഞ്ഞിരപ്പള്ളി താലൂക്കിൽ അഞ്ചും മീനച്ചിൽ താലൂക്കിൽ നാലും ക്യാമ്പുകളാണ് തുറന്നത്. മീനച്ചിൽ താലൂക്കിൽ മൂന്നിലവ് മേച്ചാൽ ഗവൺമെന്റ് യു പി സ്കൂൾ (രണ്ട് കുടുംബം, 11 പേർ), മൂന്നിലവ് എരുമപ്രാപള്ളി ഓഡിറ്റോറിയം (അഞ്ച് കുടുംബം, 19 പേർ), തീക്കോയി സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയം(ഒരു കുടുംബം, നാലു പേർ), തലനാട് അടുക്കം ഗവൺമെന്റ് എച്ച്ച്ച് എസ് എസ്(ആറ് കുടുംബം, ഏഴു പേർ) എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ.

കാഞ്ഞിരപ്പള്ളി താലൂക്കിലെ ക്യാമ്പുകൾ കെ എം ജെ പബ്ലിക് സ്കൂൾ(ആറു കുടുംബം, 16 പേർ), ചിറക്കടവ് ഗവണ്മെൻ്റ് എൽ പി സ്കൂൾ(ഒരു കുടുംബം, അഞ്ചു പേർ), കൂട്ടിക്കൽ ജെ ജെ മർഫി സ്കൂൾ(അഞ്ച് കുടുംബം, 22 പേർ), കൂട്ടിക്കൽ പ്ലാപ്പള്ളി ഗവണ്മെൻ്റ് എൽ പി സ്കൂൾ(ആറ് കുടുംബം, 17 പേർ), കൂട്ടിക്കൽ കാവാലി പാരിഷ് ഹാൾ(രണ്ടു കുടുംബം, ആറു പേർ) എന്നിവിടങ്ങളിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*