തിരുവനന്തപുരം: സംസ്ഥാനത്ത് പനി മരണങ്ങൾ വർധിക്കുന്നതായി കണക്കുകൾ. 5 മാസത്തിനിടെ എലിപ്പനി ബാധിച്ച് 90 പേരും ഡെങ്കിപ്പനി ബാധിച്ച് 48 പേരും മരിച്ചതായാണ് കണക്കുകൾ.മേയ് മാസത്തിൽ മാത്രം സംസ്ഥാനത്ത് 8 പേർ എലിപ്പനി ബാധിച്ചും 5 പേർ ഡെങ്കിപ്പനി ബാധിച്ചും മരിച്ചു. ഈ മാസം മാത്രം ആറ് പേര്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്.
വേനല്‍മഴ സജീവമായതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തില്‍ വലിയ വർധനവിന് കാരണം.എലിപ്പനിയും ഡെങ്കിപ്പനിയും ബാധിച്ചവണ് കൂടുതല്‍ മരണങ്ങളുണ്ടായത്. പകര്‍ച്ചപ്പനിക്കെതിരെ അതീവ ജാഗ്രത വേണം എന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശം. പ്രായമായവരിലും കുട്ടികളിലും രോഗം തീവ്രമാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിര്‍ദേശം.
Be the first to comment