ക്രിസ്മസ്- പുതുവത്സര സമയത്ത് സപ്ലൈകോയ്ക്ക് 93 കോടി രൂപയുടെ വിൽപ്പന

2022 ഡിസംബർ 21 മുതൽ 2023 ജനുവരി 2 വരെ സപ്ലൈകോയുടെ മുഴുവൻ ഔട്ട്‌ലെറ്റുകളിലെയും ഫെയറുകളിലെയും വിൽപ്പന 92.83 കോടി രൂപ. സപ്ലൈകോയുടെ അഞ്ച് ജില്ലാ ഫെയറുകളിൽ മാത്രമായി 73 ലക്ഷത്തിലധികം രൂപയുടെ വില്പനയാണ് ഉണ്ടായത്.

18,50,229 റേഷൻ കാർഡ് ഉടമകളാണ് ഈ കാലയളവിൽ സബ്‌സിഡി സാധനങ്ങൾ വാങ്ങിയത്. ആലപ്പുഴ, തൃശ്ശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് ജില്ലാ ഫെയറുകൾ ഉണ്ടായിരുന്നത്.

ക്രിസ്മസ് സമയത്ത് സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകളും പീപ്പിൾസ് ബസാറുകളും ഹൈപ്പർമാർക്കറ്റുകളും ക്രിസ്മസ് – പുതുവത്സര ഫെയറുകളായി പ്രവർത്തിച്ചിരുന്നു. ഏറ്റവും കൂടുതൽ വില്പന നടന്നത് 2022 ഡിസംബർ 31നാണ്. 10.84 കോടി രൂപയുടെ വില്പന അന്നേദിവസം നടന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*