അതിരമ്പുഴ തിരുനാളിന് കൊടിയേറി; ഇനി ആഘോഷത്തിന്റെ നാളുകൾ; വീഡിയോ

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ അത്ഭുത പ്രവർത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. രാവിലെ നടന്ന വിശുദ്ധ കുർബാനയെ തുടർന്ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി റവ. ഫാ. ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ റവ. ഫാ. ഗ്രിഗറി മേപ്പുറം, റവ.ഫാ. ജസ്റ്റിൻ പുത്തൻപുര ചിറ തൈക്കളം , റവ.ഫാ. സച്ചിൻ കുന്നത്ത്, റവ.ഫാ. സാജൻ പുളിക്കൽ എന്നിവർ സഹകാർമികരായിയിരുന്നു.

അതിരമ്പുഴ തിരുനാളിലെ ആദ്യ കഴുന്ന് പ്രദക്ഷിണം ഇന്ന്  വൈകുന്നേരം ആറിന് കോട്ടയം ടെക്സ്റ്റൈൽസിൽ ( വേദഗിരി സ്പിന്നിങ് മിൽ ) നിന്ന് ആരംഭിച്ചു 8.30 ന് വലിയ പള്ളിയിൽ എത്തി ചേർന്ന് ലത്തീഞ്ഞോടുകൂടി സമാപിക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*