ജസീന്തയ്ക്ക് പിന്‍ഗാമി; ന്യൂസിലാന്‍ഡിനെ ക്രിസ് ഹിപ്കിന്‍സ് നയിക്കും

ലേബര്‍ എംപിയും വിദ്യാഭ്യാസ മന്ത്രിയുമായ ക്രിസ് ഹിപ്കിന്‍സ് ന്യൂസിലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയാകും. ജസീന്ത ആര്‍ഡേണിന്റെ അപ്രതീക്ഷിത രാജിയാണ് ഹിപ്കിന്‍സിന് നറുക്കുവീഴാനിടയാക്കിയത്. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് ഏക നോമിനിയായി മാറിയ അദ്ദേഹത്തെ ഞായറാഴ്ച ചേരുന്ന ലേബര്‍ പാര്‍ട്ടി കോക്കസില്‍ പ്രധാനമന്ത്രിയായി അംഗീകരിക്കും. 64 നിയമസഭാ സാമാജികരുടെ യോഗമാണിത്. 

കോവിഡ് പ്രതിസന്ധിക്കാലത്തെ പ്രവര്‍ത്തന മികവുകൊണ്ട് ജനപ്രിയനായി മാറിയ നേതാവാണ് ഹിപ്കിന്‍സ്. സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം കോവിഡിന്റെ ചുമതലയുള്ള മന്ത്രിയായാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. 

Be the first to comment

Leave a Reply

Your email address will not be published.


*