കോട്ടയം: വിവാദങ്ങൾക്ക് പിന്നാലെ കെ ആർ നരായാണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചു. കാലാവധി തീർന്നതിനാലാണ് രാജിയെന്നാണ് അദ്ദേഹം രാജിക്ക് പിന്നാലെ പ്രതികരിച്ചത്. വിവാദങ്ങളുമായി രാജിവെച്ചതിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാർത്ഥി സമരം നടക്കുന്നതിനിടയിലാണ് രാജി. ഡിസംബർ 25 മുതൽ വിദ്യാർഥികൾ സമരത്തിലായിരുന്നു. ചെയർമാനും മുഖ്യമന്ത്രിക്കുമാണ് രാജിക്കത്ത് കൈമാറിയത്. മൂന്ന് വർഷത്തേക്കാണ് ശങ്കർ മോഹനെ നിയമിച്ചിരുന്നത്. പിന്നീട് ഒരു വർഷം കാലാവധി ദീർഘിപ്പിച്ചു. ഈ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് രാജിയെന്ന് ശങ്കർ മോഹൻ പറഞ്ഞു.
Be the first to comment