സ്വർണ വില റെക്കോർഡ് തകർത്ത് മുന്നോട്ട്. ഇന്ന് ഗ്രാമിന് 35 രൂപ വർധിച്ച് 5270 രൂപയും പവന് 280 രൂപ വർധിച്ച് പവന് വില 42160 രൂപയിലെത്തി. അന്താരാഷ്ട്ര സ്വർണ വില 1934 ഡോളറും ഇൻഡ്യൻ രൂപയുടെ വിനിമയ നിരക്ക് 81.63 ലുമാണ് എത്തി നിൽക്കുന്നത്.
2020 ഓഗസ്റ്റ് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. 5250-42000 ആയിരുന്നു അന്ന് വില.
രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് രാജ്യത്തെ സ്വര്‍ണവിലയിലും പ്രതിഫലിച്ചത്. യുഎസ്ഡോളര്‍ ദുര്‍ബലമായതാണ് സ്വര്‍ണത്തിന് നേട്ടമായത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധനയില്‍ മൃദുനയം സ്വീകരിച്ചേക്കാമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഡോളര്‍ ദുര്‍ബലമായത്.
Be the first to comment