കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഞായറാഴ്ച ഡിവൈഎഫ്ഐ 4000 പൊതിച്ചോറുകൾ വിതരണം ചെയ്യും

ഡിവൈഎഫ്ഐയുടെ ” വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ ഹൃദയപൂർവ്വം” പൊതിച്ചോർ വിതരണ പദ്ധതിയുടെ ഭാഗമായി മാന്നാനം മേഖല കമ്മിറ്റി ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 4000 പൊതിച്ചോറുകൾ വിതരണം ചെയ്യും.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്തത്തിൽ ദിവസവും പൊതിച്ചോർ നല്കുന്ന പദ്ധതിയാണ് “ഹൃദയപൂർവ്വം” . ജില്ലയിലെ ഓരോ മേഖല കമ്മിറ്റികളും അവർക്കായി നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ പൊതുജനങ്ങളിൽ നിന്നും പൊതിച്ചോർ സംഭരിച്ച് ആശുപത്രിയിലെത്തിച്ച് വിതരണം ചെയ്യുന്നു. വർഷങ്ങളായി എല്ലാ ദിവസവും മുടക്കമില്ലാതെ ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം നടത്തി വരികയാണ്.

ഇതിൻ്റെ ഭാഗമായി ഞായറാഴ്ച 4000 പൊതിച്ചോറുകൾ സംഭരിച്ച് വിതരണം നടത്തുമെന്ന് ഡിവൈഎഫ്ഐ മാന്നാനം മേഖല പ്രസിഡൻ്റ് അരുൺ രവീന്ദ്രൻ, സെക്രട്ടറി ജിഷ്ണു ജയൻ ,ട്രഷറർ വിനു ആർ എന്നിവർ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*