പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവ്വെ സഭയിൽ വയ്ക്കും. ബുധനാഴ്ചയാണ് ബജറ്റ് അവതരണം. ജനപ്രിയ പദ്ധതികള്‍ പ്രതീക്ഷിക്കുന്ന ബജറ്റില്‍ വരുമാനം വർധിപ്പിക്കാനുള്ള വഴി കണ്ടെത്തുകയാകും ധനമന്ത്രിയുടെ വെല്ലുവിളി.
തെരഞ്ഞെടുപ്പിന് മുൻപുള്ള അവസാന സമ്പൂർണ ബജറ്റായതിനാല്‍ നികുതി വർധനക്ക് സാധ്യതയില്ല. ആദായ നികുതിയില്‍ ഇളവ് വേണമെന്ന മുറവിളി മധ്യവർഗത്തില്‍ നിന്നടക്കം വരുന്നത് സർക്കാരിന് കണ്ടില്ലെന്ന് നടക്കാനാകില്ല.
Be the first to comment